അപേക്ഷിക്കേണ്ട അവസാനതിയതി : 2016 മാർച്ച് 15
ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ എം.ബി.ബി.എസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനപരീക്ഷ 2016 മെയ് 29ന് നടക്കും
യോഗ്യത60 ശതമാനം മാർക്കോട് +2 സയൻസ് അല്ലെങ്കിൽ അംഗീകൃത തത്തുല്യ യോഗ്യത വിജയിച്ചിരിക്കണം. ഈ വർഷം +2 പരീക്ഷ എഴുതുന്നവരേയും പരിഗണിക്കും.
പ്രായം 2016 ഡിസംബർ 31 ന് 17 തികഞ്ഞിരിക്കണം
അപേക്ഷ.
2016 ഫെബ്രുവരി 15 മുതൽ 2016 മാർച്ച് 15 വരെ പ്രവേശനപരീക്ഷയ്‌ക്കായി രജിസ്ട്രേഷൻ നടത്താവുന്നതാണ്.
അപേക്ഷാ ഫീസ് : 1000 രൂപ ( പട്ടിക ജാതി/ പട്ടികവർഗ്ഗ വിഭാഗത്തിന് – 800 രൂപ) അപേക്ഷാ ഫീസ് നെറ്റ് ബാങ്കിംഗ്/ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ് മുഖാന്തിരം അടയ്‌ക്കാവുന്നതാണ്. ട്രാൻസാക്ഷൻ ചാർജ്ജ് നൽകേണ്ടി വരും.
ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അറിയിപ്പ്, പ്രോസ്പെക്ടസ് എന്നിവ കാണുവാനും പ്രവേശനപരീക്ഷയ്‌ക്കുള്ള ഓൺലൈൻ രജിസ്ട്രേഷന് അപേക്ഷ അയയ്‌ക്കുവാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. http://mbbs.aiimsexams.org/Registration

0 comments:
Post a Comment