Latest News

Showing posts with label Student Zone. Show all posts
Showing posts with label Student Zone. Show all posts
ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ (ISRO) യുടെ തിര‌ുവനന്തപുരത്ത‌ുള്ള വിക്രം സാരാഭായ് സ്പേസ് സെന്ററിലെ വിവിധ തസ്തികകളിലെ ഒഴിവ‌ുകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഓൺലൈൻ അപേക്ഷ 21/03/2016 മുതൽ 11/04/2016 വരെ

പരസ്യ നമ്പർ VSSC-291
തസ്തിക – ടെക്നിക്കൽ അസിസ്റ്റന്റ്
വിഭാഗം
ഒഴിവ്
യോഗ്യത
ഇലക്ട്രോണിക്സ്
14
First Class Diploma in Electronics Engineering / Electronics & Communication Engineering / Electronics & Telecommunication Engineering/ Electronics & Instrumentation Engineering.
മെക്കാനിക്കൽ
12
First Class Diploma inMechanical Engineering
കെമിക്കൽ
03
First Class Diploma in Chemical Engineering
ഇലക്ട്രിക്കൽ
03
First Class Diploma in Electrical Engineering
സിവിൽ
01
First Class Diploma in CivilEngineering
ഇൻസ്‌ടുമെന്റേഷൻ
01
First Class Diploma inInstrumentation Engineering
ഫോട്ടൊഗ്രഫി/ സിനിമാട്ടോഗ്രഫി
01
First Class Diploma in Photography/Cinematography.

തസ്തിക – സയന്റ്റിഫിക്ക് അസിസ്റ്റ്ന്റ്
വിഭാഗം
ഒഴിവ്
യോഗ്യത
കെമിസ്ട്രി
03
First Class B.Sc. Degree in Chemistry
അഗ്രിക്കൾച്ചർ/ ഹോർട്ടിക്കൾച്ചർ
01
First class B.Sc. Degree with specialization in Agriculture or Horticulture.
ഫീസ്: 250 ര‌ൂപ (വനിതകൾ, എസ്.സി/എസ്.ടി, വിമുക്തഭടർ, വികലാംഗർ എന്നിവർക്ക് ഫീസില്ല)
പരസ്യ നമ്പർ VSSC-292
തസ്തിക – ടെക്നിക്കൽ അസിസ്റ്റന്റ്
വിഭാഗം
ഒഴിവ്
യോഗ്യത
ലാബ് ടെക്നീഷ്യൻ - എ
01
1. SSLC/SSC pass.
2. Diploma in Laboratory Technology.


തസ്തിക – ടെക്നീഷ്യൻ. ബി
വിഭാഗം
ഒഴിവ്
യോഗ്യത
ഇലക്ട്രോണിക് മെക്കാനിക്
19
1. SSLC/SSC pass.
2. ITI/NTC/NAC in Electronic Mechanic Tade.

ഫിറ്റർ
21
1. SSLC/SSC pass.
2. ITI/NTC/NAC in Fitter Trade.

മെക്കാനിസ്റ്റ്
06
1. SSLC/SSC pass.
2. ITI/NTC/NAC inMachinist Trade.
വെൽ‌ഡർ
02
1. SSLC/SSC pass.
2. ITI/NTC/NAC in WelderTrade
കെമിക്കൽ ഓപ്പറേറ്റർ (ലബോറട്ടറി അസിസ്റ്റന്റ്)
03
1. SSLC/SSC pass.
2. ITI/NTC/NAC in Laboratory Assistant (Chemical Plant) Trade.
കെമിക്കൽ ഓപ്പറേറ്റർ (മെയിന്റനൻസ് മെക്കാനിക്ക്)
01
1. SSLC/SSC pass.
2. ITI/NTC/NAC in Maintenance Mechanic (Chemical Plant) Trade.

ഇലക്ട്രീഷ്യൻ
01
1. SSLC/SSC pass.
2. ITI/NTC/NAC in Electrician Trade.

ഇലക്ട്രോപ്ലേറ്റർ
01
1. SSLC/SSC pass.
2. ITI/NTC/NAC in Electroplater Trade.

ടൂൾ & ഡൈ മേക്കർ
01
1. SSLC/SSC pass.
2. ITI/NTC/NAC in Tool & Die Maker Trade.

ടർണർ
01
1.    SSLC/SSC pass.
2.    ITI/NTC/NAC in Turner Trade.

എം. ആർ & എ.സി
01
1. SSLC/SSC pass.
2. ITI/NTC/NAC in Mechanic Refrigeration & Air Conditioning Trade.

ഫൈബർ റീ ഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക് (FRP)
02
1. SSLC/SSC pass.
2. ITI/NTC/NAC in any of the Trades viz, Fitter/Machinist/ Turner/Moulder etc.
3. Pass in Certificate Course in  FRP of one year duration.
ഇൻ‌ട്രുമെന്റ് മെക്കാനിക്
02
1. SSLC/SSC pass.
2. ITI/NTC/NAC in Instrument Mechanic Trade.

         
തസ്തിക – ഡ്രാഫ്റ്റ്സ്മാൻ ബി
വിഭാഗം
ഒഴിവ്
യോഗ്യത
മെക്കാനിക്കൽ
07
1.     SSLC/SSC Pass.
2.     ITI/NTC/NAC in Draughtsman (Mechanical) Trade.

തസ്തിക – ക‌ുക്ക്
വിഭാഗം
ഒഴിവ്
യോഗ്യത
ക‌ുക്ക്
04
1.     SSLC/SSC Pass.
2.     Five year experience in similar capacity (as Cook) in a well established Hotel/Canteen


തസ്തിക – കാറ്ററിംഗ് അറ്റൻഡന്റ്
വിഭാഗം
ഒഴിവ്
യോഗ്യത
കാറ്ററിംഗ് അറ്റൻഡന്റ്
02
SSLC/SSC Pass.

ഫീസ്: 100 ര‌ൂപ. (വനിതകൾ, എസ്.സി/എസ്.ടി, വിമുക്തഭടർ, വികലാംഗർ എന്നിവർക്ക് ഫീസില്ല)
ഓൺലൈൻ അപേക്ഷയുടെ അവസാന തിയതി: 11/04/2016

വിശദമായ വിജ്‌ഞാപനത്തിന‌ും ഓൺലൈൻ അപേക്ഷ സമർപ്പിക്ക‌ുവാന‌ും സന്ദർശിക്കേണ്ട ഔദ്യോഗിക വെബ്സൈറ്റ്: www.vssc.gov.in
കണ്ണൂർ എയർപോർട്ടിലേക്ക് വിവിധ തസ്തികകളിലേക്കായി നടത്ത‌ുന്ന എഴ‌ുത്ത‌ുപരീക്ഷയുടെ സിലബസ്സ് വെബ്സൈറ്റിൽ ലഭ്യമാണ്. (കണ്ണൂർ എയർപോർട്ടിൽ വിവിധ തസ്തികകളിലായി 109 ഒഴിവുകൾ)
ജൂനിയർ മാനേജർ ട്രെയിനി, ജൂനിയർ മാനേജർ (ഫയർ) ജൂനിയർ മാനേജർ (എയർപോർട്ട്‌ ഓപ്പറേഷന്‍സ്‌) ജൂനിയർ അസിസ്‌്റ്റന്റ്‌ ഗ്രേഡ്‌ 1 (എച്ച്‌ആർ ആന്‍ഡ്‌ അഡ്‌മിന്‍), ജൂനിയർ അസിസ്‌റ്റന്റ്‌ ഗ്രേഡ്‌ 1 (ഫയർ, സിവില്‍ ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്), ജൂനിയർ അസിസ്‌റ്റന്റ്‌ ഗ്രേഡ്‌ 2 (എച്ച്‌ആർ ആന്‍ഡ്‌ അഡ്‌മിന്‍), ജൂനിയർ അസിസ്‌റ്റന്റ്‌ ഗ്രേഡ്‌ 2 (ഫയർ, സിവില്‍ ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്) എന്നീ തസ്തികകള‌ുടെ സിലബസ്സാണ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ട‌ുള്ളത്. വിവിധ ഒഴിവുകളിലേക്ക് അയച്ച ഓൺലൈൻ അപേക്ഷയുടെ പ്രിന്റൌട്ട് വെബ്സൈറ്റിൽ ലഭ്യമാണ് ഓൺലൈൻ അപേക്ഷാ സമയത്ത് ലഭ്യമായ ഐ.ഡി യും ഇ-മെയിൽ ഐ.ഡിയും ഉപയോഗിച്ച് പ്രിന്റെട‌ുക്കാം. വെബ്സൈറ്റ്: www.kannurairport.in



 മാതാപിതാക്കൾ ഇര‌ുവര‌ും മരണപ്പെട‌ുകയോ അല്ലെങ്കിൽ മാതാപിതാക്കളിൽ ഒരാൾ മരണപ്പെട‌ുകയും ജീവിച്ചിരിക്ക‌ുന്ന ആൾക്ക്
ക‌ുട്ടികൾക്ക് വിദ്യാഭ്യാസം നൽ‌ക‌ുന്നതിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിട‌ുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ ക‌ുട്ടികളെ അനാഥാലയങ്ങളിൽ സംരക്ഷിക്കാതെ സ്വഭവനങ്ങളിൽ / ബന്ധുഭവനങ്ങളിൽ സംരക്ഷിച്ച് വിദ്യാഭ്യാസം നൽ‌ക‌ുന്നതിന് ഉപകരിക്ക‌ുന്ന വിധം ആവശ്യമായ പ്രതിമാസ ധനസഹായം നൽ‌ക‌ുന്ന പദ്ധതിയാണ് ‘സ്നേഹപൂർവ്വം പദ്ധതി’.
കേരള സാമൂഹ്യ സുരക്ഷാ മിഷൻ ആണ് ഈ പദ്ധതി നടപ്പിലാക്കി വര‌ുന്നത്.
          മറ്റ് സ്കോളർഷിപ്പോ ആന‌ുകൂല്യങ്ങളോ ലഭിക്ക‌ുന്ന വിദ്യാർത്ഥികളേയും നിബന്ധനകൾക്ക് വിധേയമായി ഈ പദ്ധതിക്കായി പരിഗണിക്ക‌ുന്നതാണ്.
          വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷകൾ നേരിട്ട് സാമൂഹ്യ സുരക്ഷാ മിഷൻ സ്വീകരിക്ക‌ുന്നില്ല. അപേക്ഷകൾ വിദ്യാർത്ഥി പഠിക്ക‌ുന്ന സ്ഥാപന മേധാവികൾ മുഖേന ഓൺലൈനായി മാത്രമേ സ്വീകരിക്ക‌ുകയുള്ളൂ.
          ധനസഹായം ബാങ്ക് മുഖേനയാണ് എന്നതിനാൽ വിദ്യാർത്ഥിയുടെയും രക്ഷകർത്താവിന്റെയും പേരിൽ കോർ‌ബാങ്കിംഗ് സംവിധാനമുള്ള ഏതെങ്കിലും ഒര‌ു ബാങ്കിൽ ജോയിന്റ് അക്കൌണ്ട് (കുട്ടിയും രക്ഷകർത്താവും ഒരുമിച്ച് തുക പിൻ‌വലിക്കാവുന്ന രീതിയിൽ) ആരംഭിക്കേണ്ടതാണ്.
          ഒര‌ു അദ്ധ്യയന വർഷത്തിൽ പരമാവധി 10 മാസത്തെ ധനസഹായമാണ് അന‌ുവദിക്ക‌ുന്നത്.
          അഞ്ചാം ക്‌ളാസ്സ് വരെ പ്രതിമാസം 300 രൂപയ‌ും ആറ‌ു മ‌ുതൽ 10 വരെ പ്രതിമാസം 500 രൂപയും പ്ളസ് വൺ, പ്ളസ്‌ട‌ു ക്‌ളാസ്സ‌ുകളിൽ പ്രതിമാസം 750 രൂപയ‌ും ഡിഗ്രി വിദ്യാർത്ഥികൾക്ക് പ്രതിമാസം 1,000 രൂപയ‌ുമാണ് സഹായം.                                 
          ഗ്രാമപ്രദേശങ്ങളിൽ വാർഷിക വരുമാനം 20,000 രൂപയിൽ താഴെയും നഗരപ്രദേശങ്ങളിൽ വാർഷിക വരുമാനം 23,500 രൂപയിൽ താഴെയുമാണ് സ്‌നേഹപ‌ൂർവ്വം പദ്ധതിയിൽ അപേക്ഷിക്കാനാവശ്യമായ വര‌ുമാന പരിധി

          ക‌ൂട‌ുതൽ വിവരങ്ങള‌ും വിദ്യാഭ്യാസസ്ഥാപനമേധാവികൾക്ക് ഈ പദ്ദതിയിലേക്ക് അപേക്ഷിക്കാന‌ുള്ള നിർദ്ദേശങ്ങള‌ും വെബ്സൈറ്റിൽ ലഭ്യമാണ്. വെബ്സൈറ്റ്: www.socialsecuritymission.gov.in


ബ്ലോഗ് എഴ‌ുത‌ൂ... വര‌ുമാനം ഉണ്ടാക്ക‌ൂ...

കൊച്ചിയിലെ മറൈന്‍ പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്‍റ് അതോറിറ്റി (MPEDA) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 
ഓൺലൈൻ അപേക്ഷയുടെ അവസാന തിയതി : 31/03/2016

തസ്തികകൾ 
1. ജൂനിയർ ലബോറട്ടറി അനലിസ്റ്റ്: ഒഴിവുകൾ 10 (ജനറൽ-ആറ്, എസ്.സി-രണ്ട്, ഒ.ബി.സി-രണ്ട്). യോഗ്യത കെമിസ്ട്രിയിലോ ഫിഷറീസിലോ ബിരുദം. /, കെമിസ്ട്രി ഒരു വിഷയമായുള്ള ബിരുദവും മൂന്നുവർഷ പ്രവൃത്തിപരിചയവും.
ഉയർന്ന പ്രായപരിധി 28. 
2. ഫീൽഡ് സൂപ്പർവൈസർ: 9 ഒഴിവ് (ജനറൽ-ആറ്, ഒ.ബി.സി-മൂന്ന്). യോഗ്യത: മാരികള്‍ചർ/അക്വാകള്‍ചർ/ഫിഷറി സയൻസ്/സുവോളജി/മറൈന്‍ ബയോളജി/ഓഷ്യന്‍ ലൈഫ് സയൻസ്/ഇന്‍ഡസ്ട്രിയൽ ഫിഷറീസ് ബിരുദവും അക്വാകള്‍ചറിൽ മൂന്നുവർഷ പ്രവൃത്തിപരിചയവും. മാരികള്‍ചർ/അക്വാകള്‍ചർ ബിരുദാനന്തരബിരുദവും അക്വാകള്‍ചറിലോ അക്വാകള്‍ചർ റിസർച്ചിലോ ഉള്ള പ്രവൃത്തിപരിചയവും അഭിലഷണീയ യോഗ്യതയാണ്.
ഉയർന്ന പ്രായപരിധി 28. 
3. ജൂനിയർ ക്ളർക്ക്: 10 ഒഴിവ് (ജനറൽ-അഞ്ച്, ഒ.ബി.സി-മൂന്ന്, ശാരീരികവെല്ലുവിളികള്‍ നേരിടുന്നവർ-ഒന്ന്, വിമുക്തഭടന്മാർ-ഒന്ന്) ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും.
ഉയർന്ന പ്രായപരിധി 28. 
4. ഇലക്ട്രിക്കൽ ഓപറേറ്റർ: 1 ഒഴിവ് (ജനറൽ). യോഗ്യത: എസ്.എസ്.എൽ.സിയും ഇലക്ട്രിക്കൽ ട്രേഡിൽ ഐ.ടി.ഐയും ഇലക്ട്രിക്കൽ ഉപകരണങ്ങള്‍ നന്നാക്കുന്നതിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും. /, ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ളോമയും ഇലക്ട്രിക്കൽ ഉപകരണങ്ങള്‍ നന്നാക്കുന്നതിൽ ഒരുവർഷ പ്രവൃത്തിപരിചയവും.
ഉയർന്ന പ്രായപരിധി 28. 
5. മൾട്ടിടാസ്കിങ് അസിസ്റ്റന്‍റ് (ഫീൽഡ് അസിസ്റ്റന്‍റ്): 15 ഒഴിവ് (ജനറൽ-ഒമ്പത്, എസ്.സി-ഒന്ന്, ഒ.ബി.സി-നാല്, വിമുക്തഭടന്മാർ-ഒന്ന്). 10ാം ക്ളാസ് വിജയിച്ചിരിക്കണം. അക്വാകള്‍ചറിൽ രണ്ടുവർഷ പ്രവൃത്തിപരിചയം വേണം. 
6. ജൂനിയർ ടെക്നിക്കൽ ഓഫിസർ (എക്സ്പോർട്ട് പ്രമോഷന്‍): 8 ഒഴിവ് (ജനറൽ-ആറ്, എസ്.സി-രണ്ട്). യോഗ്യത: ബിരുദാനന്തര ബിരുദവും ഫിഷറീസിൽ മൂന്നുവർഷ പ്രവൃത്തിപരിചയവും.
ഉയർന്ന പ്രായപരിധി 35.
7. ഡാറ്റാ പ്രോസസിങ് അസിസ്റ്റന്‍റ്: 3 ഒഴിവ് (ജനറൽ-രണ്ട്, ഒ.ബി.സി-ഒന്ന്). യോഗ്യത: കമ്പ്യൂട്ടർ ആപ്ളിക്കേഷന്‍/ഇന്‍ഫർമേഷന്‍ ടെക്നോളജി/കമ്പ്യൂട്ടർ സയൻസ് ബിരുദാനന്തരബിരുദം. /, കമ്പ്യൂട്ടർ എഞ്ചിനീയറിങ്/കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ടെക്നോളജി/കമ്പ്യൂട്ടർ സയൻസ് ആന്‍ഡ് എഞ്ചിനീയറിങ്/ഇന്‍ഫർമേഷന്‍ ടെക്നോളജിയിൽ ബി.ഇ/ബി.ടെക്, ഡാറ്റാ പ്രോസസിങ്ങിൽ മൂന്നുവർഷ പ്രവൃത്തിപരിചയം. ഉയർന്ന പ്രായം 35. 
8. ജൂനിയർ ഹിന്ദി ട്രാന്‍സ്ലേറ്റർ: 2 ഒഴിവ് (ജനറൽ-ഒന്ന്, എസ്.സി-ഒന്ന്). ഹിന്ദിയിൽ ബിരുദാനന്തരബിരുദം. വിവർത്തനത്തിൽ നാലുവർഷ പരിചയം.
ഉയർന്ന പ്രായം 35. 
9. സീനിയർ ക്ളർക്ക്: 8 ഒഴിവ് (ജനറൽ-ആറ്, എസ്.സി-ഒന്ന്, എസ്.ടി-ഒന്ന്) ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത.
ഉയർന്ന പ്രായം 28. 
10. ജൂനിയർ സ്റ്റെനോഗ്രാഫർ (ഇംഗ്ളീഷ്): 4 ഒഴിവ് (ജനറൽ-രണ്ട്, എസ്.ടി-ഒന്ന്, ഒ.ബി.സി-ഒന്ന്). ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത.
ഉയർന്ന പ്രായം 28. 
11. ഹിന്ദി സ്റ്റെനോഗ്രാഫർ: 1 ഒഴിവ് (ജനറൽ). ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും. ഹിന്ദി ടൈപിങ്ങിൽ മികവുവേണം.
ഉയർന്ന പ്രായം 28. 
ഒഴിവ‌ുകൾ ആകെ: 71
അപേക്ഷാ ഫീസ് : 250 രൂപ
(സെക്രട്ടറി, എം.പി.ഇ.ഡി.എ എന്നപേരിൽ എറണാകുളത്ത് മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായാണ് ഫീസടക്കേണ്ടത്). (എസ്.സി-എസ്.ടി വിഭാഗക്കാർക്കും ശാരീരികവെല്ലുവിളികള്‍ നേരിടുന്നവർക്കും വിമുക്തഭടന്മാർക്കും എം.പി.ഇ.ഡി.എ ജീവനക്കാർക്കും ഫീസില്ല) 
ഓണ്‍ലൈനായി അപേക്ഷിച്ചശേഷം അപേക്ഷയുടെ പ്രിന്‍റൗട്ടും ഡിമാന്‍ഡ് ഡ്രാഫ്റ്റും തപാലിൽ അയക്കണം. അപേക്ഷിക്കേണ്ട അവസാനതീയതി മാർച്ച് 31.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്ക‌ുക www.mpeda.gov.in.
എയര്‍ ഇന്ത്യ ചാര്‍ട്ടേഴ്സ് ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി 88 ഒഴിവുകള്‍.
അവസാന തിയതി: 30/03/2016

ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്: മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍, എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ടു സിഇഒ.
ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ്: ഡെപ്യൂട്ടി ചീഫ് ഓഫ് ഫിനാന്‍സ്, സീനിയര്‍ ഫിനാന്‍സ് അസിസ്റ്റന്റ്. കൊമേഴ്സ്യല്‍ ഡിപ്പാര്‍ട്ട്മെന്റ്: മാനേജര്‍ സിസ്റ്റം അഡ്മിനിസ്ട്രേഷന്‍, സീനിയര്‍ ഓഫീസര്‍ കാറ്ററിങ് സര്‍വീസസ്, സീനിയര്‍  ഓഫീസര്‍ കാര്‍ഗോ സര്‍വീസസ്, റൂട്ട് മാനേജര്‍.അപേക്ഷിക്കാനാവശ്യമായ പ്രായം യോഗ്യത മുൻപരിചയം, ശമ്പളം എന്നിവയടങ്ങിയ വിജ്ഞാപനത്തിന് സന്ദർശിക്ക‌ുക: www.airindiaexpress.in 
തപാൽ മുഖാന്തിരമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാഫോമിന്റെ മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷിക്കുന്ന കവറിന് പുറത്ത് തസ്തിക വ്യക്തമാക്കിയിരിക്കണം.
ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി: 09/04/2016
ഓൺലൈൻ അപേക്ഷയുടെ പ്രിന്റൌട്ടും മറ്റ് രേഖകളും തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : 19/04/2016
വിദ്യാഭ്യാസ യോഗ്യത:
എജ്യുക്കേഷൻ ബ്രാഞ്ച്: എം.എസ്.സി.ഫിസിക്സ് (ബി.എസ്.സി തലത്തിൽ മാത്ത്സ് പഠിച്ചിരിക്കണം) / എം.എസ്.സി മാത്ത്സ് (ബി.എസ്.സി തലത്തിൽ ഫിസിക്സ് പഠിച്ചിരിക്കണം) / എം.എ. ഇംഗ്ലീഷ് (പ്ലസ്ടുവിന് ഫിസിക്സോ മാത്ത്സോ പഠിച്ചിരിക്കണം) / എം.സി.എ. / എം.എസ്.സി കമ്പ്യൂട്ടർ സയൻസ് (ഡിഗ്രി തലത്തിൽ ഫിസിക്സ് അല്ലെങ്കിൽ മാത്ത്സ് പഠിച്ചിരിക്കണം) / എം.എ ഹിസ്റ്ററി/പൊളിറ്റിക്സ്/ഇക്കണോമിക്സ് അല്ലെങ്കിൽ മെക്കാനിക്കൽ/ കമ്പ്യൂട്ടർ സയൻസിൽ എഞ്ചിനീയറിംഗ് ബിരുദ/ എം.ടെക്. (ബി.ടെക്കിന് 60 ശതമാനം മാർക്ക് + പോസ്റ്റ്ഗ്രാജുവേഷന് 50 ശതമാനം മാർക്കെങ്കിലും നേടിയിരിക്കണം)
പ്രായം: 21-25  വയസ്സ്
ലോജിസ്റ്റിക് ബ്രാഞ്ച്: ബി.ഇ/ബി.ടെക് / എം.ബി.എ / ബി.എസ്.സി / ബി.കോം / ബി.എസ്.സി (ഐടി) + ഫിനാൻസ് /  ലോജിസ്റ്റിക് സപ്ലൈ ചെയിൻ മാനേജ്മെന്റ് / മെറ്റീരിയൽ മാനേജ്മെന്റിൽ പി.ജി. ഡിപ്ലോമയും / എം.സി.എ / എം.എസ്.സി. (ഐ.ടി) (യോഗ്യതാ പരീക്ഷാ ഫസ്റ്റ് ക്ലാസ്സോടെ പാസായവർ മാത്രം അപേക്ഷിക്കുവാൻ അർഹർ)
പ്രായം: 19.6 - 25 വയസ്സ് 
എജ്യുക്കേഷൻ ബ്രാഞ്ചിലേക്ക് അവിവാഹിതരായ സ്ത്രീപുരുഷന്മാർക്ക് അപേക്ഷിക്കാം. 
ലോജിസ്റ്റിക് ബ്രാഞ്ചിൽ അവിവാഹിതരായ പുരുഷന്മാർക്ക് മാത്രമേ അപേക്ഷിക്കാനാവൂ
ശാരീരികയോഗ്യത:
ഉയരം: പുരുഷൻ : 157 സെ.മീ, സ്ത്രീ - 152. സെ.മീ
പ്രായത്തിനനുസരിച്ച് തൂക്കവും മികച്ച കാഴ്ച ശക്തിയും ഉണ്ടായിരിക്കണം.
നിയമനം: മന:ശാസ്ത്രപരീക്ഷ, ഗ്രൂപ്പ് ടെസ്റ്റ്, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
ബംഗലൂരു, ഭോപ്പാൽ, കോയമ്പത്തൂർ, വിശാഖപട്ടണം എന്നീ സ്ഥലങ്ങളിലായിരിക്കും പരീക്ഷ നടക്കുക.
ഒരാൾ ഒന്നിൽ കൂടുതൽ അപേക്ഷകൾ അയയ്ക്കുവാൻ പാടുള്ളതല്ല.പരിശീലനം 2017 ജനുവരിയിൽ ആരംഭിക്കും
ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി: 09/04/2016
ഓൺലൈൻ അപേക്ഷയുടെ പ്രിന്റൌട്ടും മറ്റ് രേഖകളും തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : 19/04/2016
വിശദമായ വിജ്ഞാപനത്തിനും നിർദ്ദേശങ്ങൾക്കും ഓൺലൈൻ അപേക്ഷ അയയ്ക്കുവാനുമായി സന്ദർശിക്കുക: www.joinindiannavy.gov.in


കാറ്റഗറി
നം.
പോസ്റ്റ്
ഒഴിവ്
യോഗ്യത
അപേക്ഷിക്കേണ്ട അവസാ‍ന തിയതി
005/2016
008/2016
(SC/ST)
036/2016 ലാറ്റിൻ കത്തോലിക്
037/2016 (മ‌ുസ്ലീം)


വ‌ുമെൺ സബ്‌ ഇൻസ്പെക്ടർ ഒഫ് പൊലീസ് (ട്രെയിനി)



30




ബിര‌ുദം



30/03/2016
018/2016
019/2016 (SC/ST, 10th fail)
പൊലീസ്
കോൺസ്റ്റബിൾ (പുരുഷന്മാർക്ക്)

131
SSLC വിജയം/ തത്തുല്യം

13/04/2016

020/2016

ലാബ് അറ്റൻഡർ

7

SSLC/ തത്തുല്യം

13/04/2016


സാലറി സ്കെയിൽ, മറ്റ് വിജ്ഞാപനങ്ങൾ എന്നിവ അറിയാൻ പി.എസ്.സി വെബ്സൈറ്റ് സന്ദർശിക്ക‌ുക