അപേക്ഷ തപാൽവഴി സ്വീകരിക്കുന്ന അവസാനതിയതി : 02-04-2016
കാലിക്കറ്റ് സർവ്വകലാശാലയിൽ പാർട്ട്‌ടൈം സ്വീപ്പർതസ്തികയിലേക്ക് നിയമനത്തിനുള്ള പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
തസ്തിക: പാർട്ട് ടൈം സ്വീപ്പർ
ശമ്പള സ്‌കെയിൽ: 8200 – 13340 (റിവൈസ്ഡ്)
ഒഴിവുകൾ രേഖപ്പെടുത്തിയിട്ടില്ല.
യോഗ്യത: മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ്
പ്രായപരിധി: 36 വയസ്സ് കവിയാൻ പാടില്ല (01-01-2016 ന്)( എസ്.സി/എസ്.ടി/ ഒ.ബി.സി വിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കുന്നതാണ്. കാലിക്കറ്റ് സർവ്വകലാശാലയിൽ സി.എൽ.ആർ/കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്ക് ഉയർന്ന പ്രായപരിധി 01-01-2016 ന് – 50 വയസ്സ്
അപേക്ഷാ ഫീസ്: 50 രൂപ (എസ്.സി/എസ്.ടി വിഭാഗക്കാർക്ക് – 10 രൂപ)
അപേക്ഷാ ഫീസ്, കാലിക്കറ്റ് സർവ്വകലാശാല ടാഗോർ നികേതനിലുള്ള കാഷ് കൌണ്ടറിലോ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻസ്റ്റന്റ് വെബ് പേമെന്റ് സിസ്റ്റം ( CUIWPS) മുഖേനയോ അടയ്‌ക്കാവുന്നതാണ്.
അപേക്ഷാ ഫോമിന്റെ വില – 10 രൂപ. അപേക്ഷാ ഫോമിനായി കാലിക്കറ്റ് സർവ്വകലാശാല ഫണ്ടിൽ 10 രൂപ അടച്ച ഒറിജിനൽ ചലാൻ സഹിതം സർവ്വകലാശാല അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിലുള്ള സ്റ്റോർ സെക്ഷനിൽ അപേക്ഷിച്ചാൽ 10–03-2016 മുതൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, നിശ്ചിത ഫീസ് അടച്ചതിനുള്ള ഒറിജിനൽ ചലാനും സഹിതം ‘ രജിസ്ട്രാർ, കാലിക്കറ്റ് സർവ്വകലാശാല, മലപ്പുറം, 673 635 എന്ന വിലാസത്തിൽ 02-04-2016 നോ അതിനു മുൻപോ ആയി ലഭിക്കേണ്ടതാണ്.
വിവരങ്ങൾക്കായി www.universityofcalicut.info എന്ന ഔദ്യോഗിക വെബ്സൈറ്റിലെ Vacancies / Careers എന്ന ലിങ്ക് സന്ദർശിക്കുക

0 comments:
Post a Comment