Latest News

Showing posts with label Auto News. Show all posts
Showing posts with label Auto News. Show all posts
 മാതാപിതാക്കൾ ഇര‌ുവര‌ും മരണപ്പെട‌ുകയോ അല്ലെങ്കിൽ മാതാപിതാക്കളിൽ ഒരാൾ മരണപ്പെട‌ുകയും ജീവിച്ചിരിക്ക‌ുന്ന ആൾക്ക്
ക‌ുട്ടികൾക്ക് വിദ്യാഭ്യാസം നൽ‌ക‌ുന്നതിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിട‌ുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ ക‌ുട്ടികളെ അനാഥാലയങ്ങളിൽ സംരക്ഷിക്കാതെ സ്വഭവനങ്ങളിൽ / ബന്ധുഭവനങ്ങളിൽ സംരക്ഷിച്ച് വിദ്യാഭ്യാസം നൽ‌ക‌ുന്നതിന് ഉപകരിക്ക‌ുന്ന വിധം ആവശ്യമായ പ്രതിമാസ ധനസഹായം നൽ‌ക‌ുന്ന പദ്ധതിയാണ് ‘സ്നേഹപൂർവ്വം പദ്ധതി’.
കേരള സാമൂഹ്യ സുരക്ഷാ മിഷൻ ആണ് ഈ പദ്ധതി നടപ്പിലാക്കി വര‌ുന്നത്.
          മറ്റ് സ്കോളർഷിപ്പോ ആന‌ുകൂല്യങ്ങളോ ലഭിക്ക‌ുന്ന വിദ്യാർത്ഥികളേയും നിബന്ധനകൾക്ക് വിധേയമായി ഈ പദ്ധതിക്കായി പരിഗണിക്ക‌ുന്നതാണ്.
          വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷകൾ നേരിട്ട് സാമൂഹ്യ സുരക്ഷാ മിഷൻ സ്വീകരിക്ക‌ുന്നില്ല. അപേക്ഷകൾ വിദ്യാർത്ഥി പഠിക്ക‌ുന്ന സ്ഥാപന മേധാവികൾ മുഖേന ഓൺലൈനായി മാത്രമേ സ്വീകരിക്ക‌ുകയുള്ളൂ.
          ധനസഹായം ബാങ്ക് മുഖേനയാണ് എന്നതിനാൽ വിദ്യാർത്ഥിയുടെയും രക്ഷകർത്താവിന്റെയും പേരിൽ കോർ‌ബാങ്കിംഗ് സംവിധാനമുള്ള ഏതെങ്കിലും ഒര‌ു ബാങ്കിൽ ജോയിന്റ് അക്കൌണ്ട് (കുട്ടിയും രക്ഷകർത്താവും ഒരുമിച്ച് തുക പിൻ‌വലിക്കാവുന്ന രീതിയിൽ) ആരംഭിക്കേണ്ടതാണ്.
          ഒര‌ു അദ്ധ്യയന വർഷത്തിൽ പരമാവധി 10 മാസത്തെ ധനസഹായമാണ് അന‌ുവദിക്ക‌ുന്നത്.
          അഞ്ചാം ക്‌ളാസ്സ് വരെ പ്രതിമാസം 300 രൂപയ‌ും ആറ‌ു മ‌ുതൽ 10 വരെ പ്രതിമാസം 500 രൂപയും പ്ളസ് വൺ, പ്ളസ്‌ട‌ു ക്‌ളാസ്സ‌ുകളിൽ പ്രതിമാസം 750 രൂപയ‌ും ഡിഗ്രി വിദ്യാർത്ഥികൾക്ക് പ്രതിമാസം 1,000 രൂപയ‌ുമാണ് സഹായം.                                 
          ഗ്രാമപ്രദേശങ്ങളിൽ വാർഷിക വരുമാനം 20,000 രൂപയിൽ താഴെയും നഗരപ്രദേശങ്ങളിൽ വാർഷിക വരുമാനം 23,500 രൂപയിൽ താഴെയുമാണ് സ്‌നേഹപ‌ൂർവ്വം പദ്ധതിയിൽ അപേക്ഷിക്കാനാവശ്യമായ വര‌ുമാന പരിധി

          ക‌ൂട‌ുതൽ വിവരങ്ങള‌ും വിദ്യാഭ്യാസസ്ഥാപനമേധാവികൾക്ക് ഈ പദ്ദതിയിലേക്ക് അപേക്ഷിക്കാന‌ുള്ള നിർദ്ദേശങ്ങള‌ും വെബ്സൈറ്റിൽ ലഭ്യമാണ്. വെബ്സൈറ്റ്: www.socialsecuritymission.gov.in


ബ്ലോഗ് എഴ‌ുത‌ൂ... വര‌ുമാനം ഉണ്ടാക്ക‌ൂ...



കാറ്റഗറി
നം.
പോസ്റ്റ്
ഒഴിവ്
യോഗ്യത
അപേക്ഷിക്കേണ്ട അവസാ‍ന തിയതി
005/2016
008/2016
(SC/ST)
036/2016 ലാറ്റിൻ കത്തോലിക്
037/2016 (മ‌ുസ്ലീം)


വ‌ുമെൺ സബ്‌ ഇൻസ്പെക്ടർ ഒഫ് പൊലീസ് (ട്രെയിനി)



30




ബിര‌ുദം



30/03/2016
018/2016
019/2016 (SC/ST, 10th fail)
പൊലീസ്
കോൺസ്റ്റബിൾ (പുരുഷന്മാർക്ക്)

131
SSLC വിജയം/ തത്തുല്യം

13/04/2016

020/2016

ലാബ് അറ്റൻഡർ

7

SSLC/ തത്തുല്യം

13/04/2016


സാലറി സ്കെയിൽ, മറ്റ് വിജ്ഞാപനങ്ങൾ എന്നിവ അറിയാൻ പി.എസ്.സി വെബ്സൈറ്റ് സന്ദർശിക്ക‌ുക
ബ്ലോഗ് ഒര‌ു ഓൺലൈൻ ഡയറി ആണെന്ന‌ു പറയാം. ബ്ലോഗിൽ ക‌ുറിക്ക‌ുന്ന വരികള‌ും ചിത്രങ്ങള‌ും  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വ്യക്തികൾക്ക് ഓൺലൈനില‌ൂടെ വീക്ഷിക്ക‌ുവാനാക‌ും.
കഥകളോ, കവിതയോ, പാട്ടിന്റെ വരികളോ  അങ്ങനെ ഏതു വിഷയത്തെക്ക‌ുറിച്ച‌ും ബ്ലോഗിൽ എഴ‌ുതാം. നിലവിൽ ബ്ലോഗ് തയ്യാറാക്ക‌ുന്നതിന് ഏറ്റവ‌ുമതികം ആള‌ുകൾ ഉപയോഗിക്ക‌ുന്നത് ഗൂഗിളിന്റെ സൌജന്യ സേവനമായ ബ്ലോഗ്ഗർ (Blogger) ആണ്.
          ബ്ലോഗ് ത‌ുടങ്ങ‌ുവാൻ ഗൂഗിളിന്റെ തന്നെ ജീ മെയിൽ അക്കൌണ്ട് ഉപയോഗിച്ച് ബ്ലോഗ്ഗറിന്റെ സൈറ്റിൽ (Blogger.com) രജിസ്റ്റർ ചെയ്യാം ബ്ലോഗിന് ഡൊമൈൻ നേം നൽ‌കിയതിന് ശേഷം ബ്ലോഗിംങ്ങ് ആരംഭിക്കാം. 
ബ്ലോഗിലൂടെ വര‌ുമാനം
          ചില വാക്ക‌ുകൾ നമ്മൾ ഗൂഗിളിൽ സേർച്ച് ചെയ്യ‌ുകയാണെങ്കിൽ (ഉദാ:- UPSC Hall ticket, SSC) നമ്മൾ ചിലപ്പോൾ ഉദ്ദ്യേശിക്ക‌ുന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ അല്ലാതെ മറ്റു ചില വെബ് സൈറ്റ‌ുകളിൽ എത്താറ‌ുണ്ട്. ആ വെബ് സൈറ്റ‌ുകളിൽ ചിലതിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കാറ‌ുമ‌ുണ്ട്. അങ്ങനെ വഴി മാറി ഇത്തരം ഔദ്യോഗികമല്ലാത്ത വെബ് സൈറ്റുകളിൽ എത്തുന്ന നമ്മൾ ഈ പരസ്യങ്ങളിൽ ക്ലിക്ക്  ചെയ്താൽ ഈ വെബ്സൈറ്റ് ഉടമയ്‌ക്ക് പണം ലഭിക്കാറ‌ുണ്ട് എന്നത് നമ്മളിൽ പലർക്ക‌ും അറിയാത്ത ഒര‌ു യാഥാർത്ഥ്യമാണ്. 
          ഇങ്ങനെ നമ്മ‌ുടെ വെബ്സൈറ്റിലോ ബ്ലോഗിലോ പരസ്യം പ്രദർശിപ്പിച്ച് പണം നമ‌ുക്ക‌ും ഉണ്ടാക്കാവ‌ുന്നതാണ്.  ഇങ്ങനെ സൈറ്റ‌ുകളിൽ പരസ്യം പ്രദർശിപ്പിച്ച് സൈറ്റ്  ഉടമകൾക്ക് പണം നൽ‌ക‌ുന്ന കമ്പനികളിൽ മ‌ുൻ‌നിരയിൽ നിൽ‌ക്ക‌ുന്ന കമ്പനിയാണ് ഗൂഗിളിന്റെ തന്നെ ഗൂഗിൾ ആഡ്സെൻസ്
          ഗൂഗിളിന്റെ തന്നെ ഉത്പന്നവ‌ും സൈറ്റുകളിൽ പരസ്യം നൽ‌ക‌ുവാൻ വേണ്ടി മാത്രം രൂപീകരിച്ചതുമായ ഒര‌ു പ്രത്യേക പ്രോഗ്രാമാണ് ഗൂഗിൾ ആഡ് സെൻസ്. ലോകവ്യാപകമായി ഏറ്റവ‌ും അധികം സൈറ്റ‌ുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്ക‌ുന്നത് ഗൂഗിൾ ആഡ്സെൻസ് സേവനം ഉപയോഗിച്ചാണ്. ഈ നിലയിൽ ഗൂഗിളാണ് ലോകത്തിലെ ഏറ്റവ‌ും വലിയ പരസ്യക്കമ്പനി എന്ന‌ു പറയാം. ഗൂഗിളിന്റെ തന്നെ വര‌ുമാനത്തിലെ നല്ലൊര‌ു ശതമാനവ‌ും ഉണ്ടാക‌ുന്നത് ഗൂഗിൾ ആഡ്സെൻസിലൂടെയാണ്. 
          ഓരോ  വെബ്സൈറ്റ് /ബ്ലോഗ് ഉടമകൾക്ക‌ും നിബന്ധനകൾക്ക് വിധേയമായി ഗൂഗിൾ ആഡ്സെൻസിൽ അംഗമാകാം. (ഇതിന് പ്രായപരിധി ഇല്ല).  നമ്മ‌ുടെ സൈറ്റിൽ വര‌ുന്ന പരസ്യങ്ങളെല്ലാം പ‌ൂർണ്ണ അധികാരത്തോടെ കൈകാര്യം ചെയ്യ‌ുന്നത് ഗൂഗിൾ ആണ്.  സന്ദർശകർ ഈ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യ‌ുന്നതിന്റെയോ ആയിരം ഇം‌പ്രഷന‌ുകള‌ുടെ അടിസ്ഥാനത്തിലോ ആണ് വര‌ുമാനം ഉണ്ടാക‌ുക.
ഗൂഗിൾ ആഡ്സെൻസിൽ അംഗത്വം നേടിയെട‌ുത്താൽ നിബന്ധനകൾക്ക് വിധേയമായി ഏതൊര‌ു സൈറ്റില‌ും പരസ്യങ്ങൾ പ്രദർശിപ്പിക്കാവ‌ുന്നതാണ്. 
          ആഡ്സെൻസില‌ൂടെ നേടിയ പണം ഗൂഗിളിന്റെ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ വഴി നിങ്ങള‌ുടെ ബാങ്ക് അക്കൌണ്ടിലേക്ക് എത്ത‌ുന്ന‌ു. ആഡ്സെൻസിലൂടെ ക‌ുറഞ്ഞത് 100 ഡോളർ എങ്കില‌ും ആയതിന‌ു ശേഷം മാത്രമേ ഗൂഗിളിൽ നിന്ന് പണം സ്വീകരിക്ക‌ുവാൻ കഴിയുകയുള്ളു. 
ശ്രദ്ധിക്കേണ്ടവ: 
  1. നമ്മ‌ുടെ തന്നെ സൈറ്റില‌ുള്ള പരസ്യങ്ങളിൽ നമ്മൾ തന്നെ ക്ലിക്ക് ചെയ്യര‌ുത്. ക്ലിക്ക് ചെയ്യാൻ  ആരേയ‌ും ഓൺ‌‌ലൈനില‌ൂടെ  പ്രേരിപ്പിക്കര‌ുത് 
  2. സൈറ്റിൽ അശ്ലീലമോ, മതനിന്ദയോ, നിയമപരമല്ലാത്ത മറ്റു വിഷയങ്ങളോ ഉൾ‌പ്പെട‌ുത്തര‌ുത്
  3. നമ്മ‌ുടെ സൈറ്റിലുള്ള ഉള്ളടക്കത്തിനന‌ുസരിച്ചാണ് സൈറ്റിൽ പരസ്യം ലഭ്യമാക‌ുക
  4. മലയാളത്തിലോ മറ്റേതെങ്കില‌ും ഭാഷയിലോ ഉള്ളതായ സൈറ്റിലെ ഉള്ളടക്കം അവലംബം ചെയ്യാൻ ഗൂഗിൾ ആഡ്സെൻസിന് ബുദ്ധിമ‌ുട്ട് ആണെന്നതിനാൽ ഇംഗ്ലീഷ് ഭാഷയിൽ തന്നെ ബ്ലോഗ് ഉപയോഗിക്ക‌ുന്നതാണ് നല്ലത്. അല്ലെങ്കിൽ ആഡ്‌സെൻസ് അപേക്ഷ തിരസ്‌ക്കരിക്കപ്പെടാം 
  5. ബ്ലോഗ് ത‌ുടങ്ങി 2 മ‌ുതൽ 6 മാസത്തോളം കഴിഞ്ഞതിന‌ു ശേഷം മാത്രമേ ഗൂഗിൾ ആഡ്സെൻസ് ബ്ലോഗിൽ ലഭ്യമാവ‌ുകയ‌ുള്ളൂ.. ! 
  6. മറ്റൊര‌ു സൈറ്റിൽ നിന്ന് ഒരിക്കല‌ും കോപ്പിയെട‌ുത്ത് നമ്മ‌ുടെ സൈറ്റിൽ ചേർക്കര‌ുത്
  7. സൈറ്റിൽ ചിത്രങ്ങൾ ചേർക്ക‌ുകയാണെങ്കിൽ കോപ്പി റൈറ്റഡ് ചിത്രങ്ങൾ ചേർക്കര‌ുത്
  8. ആഡ്സെനിസിന് വേണ്ടി അപേക്ഷ അയയ്‌ക്ക‌ുന്നതിന് മ‌ുൻപായി നമ്മ‌ുടെ സൈറ്റ് പൂർണ്ണമായിരിക്കണം 
  9. ആഡ്സെനിസിന് വേണ്ടി അപേക്ഷ അയയ്‌ക്ക‌ുന്നതിന് മ‌ുൻപായി സൈറ്റിൽ പ്രൈവസി പോളിസി, കോൺ‌ടാക്റ്റ് ഡീറ്റെയിൽ‌സ് പേജ്, എബൌട്ട് അസ് എന്നിവ ചേർത്തിരിക്കണം
  10. ആള‌ുകൾക്ക് വീണ്ട‌ും സൈറ്റ് വിസിറ്റ് ചെയ്യ‌ുവാൻ തോന്ന‌ുന്ന തരത്തിൽ ഉള്ളടക്കങ്ങൾ വർദ്ധിപ്പിച്ചു കൊണ്ടിരിക്ക‌ുക. 
  11. സൈറ്റിലുള്ള ഉള്ളടക്കങ്ങൾ മറ്റ‌ുള്ളവരെ അറിയിക്ക‌ുവാനായി ഫേസ് ബുക്ക് പോല‌ുള്ള സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളെ ഉപയോഗിക്ക‌ുന്നത് നല്ലതായിരിക്ക‌ും
ഗൂഗിൾ ആഡ്സെൻസിനെ ക‌ൂടാതെ ആഡ്സെൻസ് സേവനങ്ങൾ തര‌ുന്ന കമ്പനികൾ
  • Blog Ads
  • Amazone Associate
  • Text Link
  • Chithika Comparison Shopping Ads
കേന്ദ്രസർക്കാർ റിക്രൂട്ട്മെന്റ് സ്ഥാപനമായ എസ്.എസ്.സി-യില‌ും ഇനി കേരള പി.എസ്.സിക്ക് സമാനമായ രീതിയിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തണം.ഇനി മ‌ുതൽ എസ്.എസ്.സി-യിൽ അപേക്ഷ അയയ്‌ക്കണമെങ്കിൽ വൺ‌ടൈം രജിസ്ട്രേഷൻ നടത്തിയാലെ സാ‍ധ്യമാവ‌ുകയ‌ുള്ള‌ു.
വൺ‌ടൈം രജിസ്‌ട്രേഷൻ ചെയ്യുമ്പോൾ ലഭ്യമാക‌ുന്ന രജിസ്റ്റർ നമ്പറ‌ും പാസ്സ്‌വേഡ‌ും ഉപയോഗിച്ച് ലോഗിൻ ചെയ്തതിന‌ു ശേഷമാണ് അപേക്ഷകൾ അയയ്‌ക്കേണ്ടത്..  എസ്.എസ്.സി നടത്ത‌ുന്ന പരീക്ഷകൾക്കെല്ലാം ഇനി വൺ‌ടൈം രജിസ്ട്രേഷൻ ഉപയോഗിച്ച് എളുപ്പത്തിൽ അപേക്ഷിക്കാൻ കഴിയ‌ും. ഓരോ  അപേക്ഷകൾക്ക‌ുമൊപ്പം ഇനി ഫോട്ടൊയും ഒപ്പ‌ും പ്രത്യേകമായി അപ്‌ലോഡ് ചെയ്യ‌ുന്നത് ഇതില‌ൂടെ ഒഴിവാക്കാനാക‌ും. രജിസ്‌ട്രേഷൻ സമയത്ത് തെറ്റ‌ുകൾ വല്ലത‌ും സംഭവിച്ചിട്ട‌ുണ്ടെങ്കിൽ ഉദ്യോഗാർത്ഥിക്ക് തിര‌ുത്ത‌ുവാൻ അവസരമ‌ുണ്ട്. രണ്ട് തവണ മാത്രമേ ഇങ്ങനെ തെറ്റ‌ുകൾ തിര‌ുത്ത‌ുവാൻ സാധിക്ക‌ുകയ‌ുള്ള‌ു. ലോഗിൻ ചെയ്ത് അപേക്ഷകൾ അയച്ചതിന‌ു ശേഷം തെറ്റ് തിര‌ുത്ത‌ുവാൻ സാധിക്ക‌ുന്നതല്ല. എസ്.എസ്.സി വൺ‌ടൈം രജിസ്ട്രേഷൻ നടത്തേണ്ട വെബ്സൈറ്റ് ssconline.nic.in



കേരള പി.എസ്.സി പുതിയ വിജ്ഞാപനങ്ങൾ