Latest News

Showing posts with label ഗവ. ജോലി ഒഴിവ‌ുകൾ. Show all posts
Showing posts with label ഗവ. ജോലി ഒഴിവ‌ുകൾ. Show all posts
നിലവിലുള്ള 1009 ഒഴിവുകളിലേക്കാണ് പരീക്ഷയിലൂടെ നിയമനം നടത്തുന്നത്. 
ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി: 2016 ഏപ്രിൽ 1
Examination Notice No.06/2016-CMS
തസ്തികകൾ
1. അസിസ്റ്റന്‍റ് ഡിവിഷനല്‍ മെഡിക്കല്‍ ഓഫിസര്‍ ഇന്‍ റെയില്‍വേസ് (ഒഴിവ് - 600)
2. അസിസ്റ്റന്‍റ് മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറീസ് ഹെല്‍ത്ത് സര്‍വിസസ് (ഒഴിവ് -46)
3. ജൂനിയര്‍ സ്കെയില്‍ പോസ്റ്റ്സ് ഇന്‍ സെന്‍ട്രല്‍ ഹെല്‍ത്ത് സര്‍വിസ് (ഒഴിവ് - 250)
4. ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഗ്രേഡ് 2 ഇന്‍ ഈസ്റ്റ്, നോര്‍ത്, ആന്‍ഡ് സൗത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ (ഒഴിവ് - 97)
5. ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ (ഒഴിവ് - 16)
യോഗ്യത: എം.ബി.ബി.എസ് ( അപേക്ഷകർ, തിയറി, പ്രായോഗിക ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി യിരിക്കണം. മികച്ച ശാരീരികക്ഷമതയുള്ളവരായിരിക്കണം) 
പ്രായപരിധി: 32 വയസ്സ് (2016 ജന‌ുവരി 1 അടിസ്ഥാനമാക്കി) (എസ്.സി/എസ്.സി വിഭാഗങ്ങള്‍ക്ക് - 5  ഒ.ബി.സിക്കാർക്ക്- 3 വർഷം ഉയർന്ന പ്രായത്തിൽ ഇളവ‌ുണ്ട്). 
തിരഞ്ഞെട‌ുപ്പ്: ജ‌ൂണിൽ നടക്കുന്ന എഴുത്തുപരീക്ഷയുടെയും ഇന്‍റര്‍വ്യൂവിന്‍െറയും അടിസ്ഥാനത്തിൽ.. 
പരീക്ഷ: ഓണ്‍ലൈന്‍ വഴിയാണ് പരീക്ഷ നടത്തുക. രണ്ടു മണിക്കൂറുകള്‍ വീതം രണ്ടു ഭാഗങ്ങളായാണ്
 
കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍. 
അപേക്ഷാഫീസ്: 200 രൂപ. എസ്.സി/എസ്.ടി, വനിതകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല. എസ്.ബി.ഐ ശാഖകളിലൂടെ ഓൺലൈൻ ബാങ്കിംഗ് വഴിയോ (നെറ്റ് ബാങ്കിംഗ്/ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്) പണമടക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.  
പ‌ൂർണ്ണമായ വിജ്‌ഞാപനത്തിന് സന്ദർശിക്ക‌ുക: www.upsconline.nic
ഓൺലൈൻ അപേക്ഷ അയയ്ക്കേണ്ട വെബ്സൈറ്റ് :www.upsconline.nic.in
ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി: 2016 ഏപ്രിൽ 1

സെൻ‌ട്രൽ ആംഡ് പൊലീസ് ഫോഴ്സിന്റെ അസിസ്റ്റ്നറ്റ് കമാൻഡന്റ് തസ്തികയിലേക്ക‌ുള്ള പരീക്ഷയ്‌ക്കായി യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. 
അവസാന തിയതി : 2016 ഏപ്രിൽ 8

കേന്ദ്ര പൊലീസ് സേനകളായ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF), സെൻ‌ട്രൽ റിസർവ്വ് പൊലീസ് ഫോഴ്സ് (CRPF), ഇന്തോ ടിബറ്റർ ബോർഡർ പൊലീസ് (ITBF), സശസ്ത്ര സീമാബൽ (SSB) എന്നിവയിൽ  അസിസ്റ്റന്റ് കമാൻഡന്റ് – (ഗ്രൂപ്പ് എ) തസ്തികയിലാണ് അവസരങ്ങൾ.
ഒഴിവ‌ുകൾ:ആകെ 270 ( ബി.എസ്.എഫ് – 28, സി.ആർ.പി.എഫ്-97, ഐ.ടി.ബി.പി-87,എസ്.എസ്.ബി-58)
യോഗ്യത: ബിര‌ുദം / തത്തുല്യം, ഉദ്യോഗാർത്ഥിക്ക് മികച്ച ആരോഗ്യ ക്ഷമത ഉണ്ടായിരിക്കണം. അവസാന വർഷ ബിര‌ുദവിദ്യാർത്ഥികൾക്ക‌ും അപേക്ഷിക്കാം.
പ്രായം: 20 – 25 വയസ്സ് (2016 ആഗസ്റ്റ് 1 അടിസ്ഥാനമാക്കി), (അർഹവിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ നിയമാന‌ുസൃത വയസ്സിളവ‌ുണ്ട്)
തിരഞ്ഞെട‌ുപ്പ്: എഴ‌ുത്ത് പരീക്ഷ, ശാരീരിക ക്ഷമതാ പരീക്ഷ, അഭിമ‌ുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്ക‌ും തിരഞ്ഞെട‌ുപ്പ്. പരീക്ഷയ്‌ക്ക് മൂന്ന് ആഴ്ച മുൻപ് തന്നെ അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ ലഭ്യമാക‌ും. തപാലിൽ അഡ്മിറ്റ് കാർഡ് ലഭിക്ക‌ുന്നതല്ല. തിര‌ുവനന്തപ‌ുരത്ത‌ും കൊച്ചിയില‌ും പരീക്ഷാ കേന്ദ്രമ‌ുണ്ട്
പരീക്ഷാ തിയതി: 2016 ജ‌ൂൺ 26
ഫീസ്: 200 രൂപ. (എസ്.സി/ എസ്.ടി വിഭാഗക്കാര്ക്ക‌ും വനിതകൾക്ക‌ും ഫീസില്ല.)
അപേക്ഷ സ്വീകരിക്ക‌ുന്ന അവസാന തിയതി : 2016 ഏപ്രിൽ 8
പ‌ൂർണ്ണമായ വിജ്‌ഞാപനത്തിന് സന്ദർശിക്കേണ്ട വെബ്സൈറ്റ് : www.upsc.gov.in

ഓൺ‌ലൈൻ അപേക്ഷ സമർപ്പിക്ക‌ുവാൻ സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.upsconline.nic.in/mainmenu2.php

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ബിര‌ുദ യോഗ്യതയുള്ളവരിൽ നിന്ന് കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ എക്സാമിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസർക്കാരിന് കീഴില‌ുള്ള വിവിധ പോസ്റ്റ‌ുകളിൽ ജോലി ലഭിക്ക‌ുവാന‌ുള്ള പരീക്ഷയാണിത്.
അവസാന തിയതി 2016 മാർച്ച് 28
പ്രായം: 2016 ആഗസ്റ്റ് 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്ക‌ുന്നത്. (എസ്.സി/എസ്.ടി, ഒ.ബി.സി, വികലാംഗർ എന്നീ വിഭാഗക്കാർക്ക് നിയമാന‌ുസൃത വയസ്സിളവ‌ുണ്ട്. വിധവകൾക്ക‌ും വിവാഹ ബന്ധം വെർപെട‌ുത്തി പ‌ുനർവിവാഹം ചെയ്യാത്തവർക്ക‌ും നിയമാന‌ുസൃത ഇളവ് ലഭിക്ക‌ും)
പ്രായം, യോഗ്യത, സാലറി ത‌ുടങ്ങിയ വിവരങ്ങൾക്ക‌ും പൂർണ്ണമായ വി‌ജ്‌ഞാപനത്തിന‌ും സന്ദർശിക്ക‌ുക: ssc.nic.in
അപേക്ഷ ഒറ്റത്തവണ രജിസ്ട്രേഷനിലൂടെയും അല്ലാതെയും സമർപ്പിക്കാം.
ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ അപേക്ഷ സമർപ്പിക്ക‌ുവാൻ സന്ദർശിക്ക‌ുക: ssconline.nic.in
ഒറ്റത്തവണ രജി‌സ്ട്രേഷനിലൂടെയല്ലാതെ അപേക്ഷ സമർപ്പിക്ക‌ുവാൻ: www.ssconline2.gov.in



സെൻ‌ട്രൽ റിസർവ്വ് പൊലീസിലേക്ക് അസിസ്റ്റന്റ് സബ് ഇൻ‌സ്പെക്ടർ (സ്റ്റേനോഗ്രാഫർ), കോൺ‌സ്റ്റബിൾ (ടെക്നിക്കൽ / ട്രേഡ്‌സ്മെൻ)  തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അവസാനതിയതി: എ.എസ്.ഐ - 2016 മാർച്ച് 1,  കോൺസ്റ്റബിൾ -  2016 മാർച്ച് 10

                                             എ.എസ്.ഐ
കോൺ‌സ്റ്റബിൾ
ഒഴിവ‌ുകൾ
229
71

യോഗ്യത
എ.എസ്.ഐ – പ്ലസ്‌ട‌ു / തത്ത‌ുല്യം. മിനിറ്റിൽ 80 വാക്ക‌ുകളുടെ ഇംഗ്ലീഷ്‌ടൈപ്പിംഗ് സ്പീഡ് ടെസ്റ്റും നോക്കിയെഴുത്തുമടങ്ങുന്ന സ്കിൽ ടെസ്റ്റ് ഉണ്ടായിരിക്ക‌ും
എസ്.എസ്.എൽ.സി / തത്ത‌ുല്യം
പ്രായം
(സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ  ഇളവ‌ുണ്ട്)
18 – 25 ( 01-03-2016 തിയതിയിൽ)
18 - 23 ( 01-01-2016 തിയതിയിൽ)
ഡ്രൈവർ തസ്തികയ്‌ക്ക് 
21 – 27 ( 01-01-2016 ന്)


ശാരീ‍രിക
യോഗ്യത
പ‌ുര‌ുഷൻ‌മാർക്ക് – 165 സെ.മീ (എസ്.ടി- 162.5 സെ. മീ)
സ്ത്രീകൾക്ക് – 155 സെ.മീ (എസ്.ടി – 150 സെ.മീ)
നെഞ്ചളവ്: പ‌ുര‌ുഷന്മാർക്ക് 77-82 സെ.മീ (എസ്.‌ടി-76-81)
പ‌ുര‌ുഷന്മാർക്ക് ഉയരം 170 സെ.മീ,
(എസ്.ടി – 162.5 സെ.മീ)
സ്ത്രീകൾക്ക്  ഉയരം – 157 സെ.മീ (എസ്.ടി- 150 സെ.മീ)
നെഞ്ചളവ് – 80-85 സെ.മീ (എസ്.ടി. – 76-81)
അപേക്ഷകർക്ക് കണ്ണടയില്ലാതെ മികച്ച കാഴ്ച ശക്തി വേണം. ക‌ൂട്ടി മുട്ടുന്ന കാൽ‌പാദങ്ങൾ, പരന്ന പാദങ്ങൾ,  വെരിക്കോസ് വെയിൻ, കാഴ്ച സംബന്ധിച്ച അസുഖമ‌ുള്ളവർ എന്നിവർക്ക് അപേക്ഷിക്കാനാവില്ല,
അപേക്ഷാ ഫീസ്
പ‌ുര‌ുഷന്മാർക്ക് : 100 ര‌ൂപ
(എസ്.സി/എസ്.ടി/വനിതകൾ, വിമുക്തഭടർ എന്നിവർക്ക് ഫീസില്ല)
പ‌ുര‌ുഷന്മാർക്ക് : 50 ര‌ൂപ
(എസ്.സി/എസ്.ടി/വനിതകൾ, വിമുക്തഭടർ എന്നിവർക്ക് ഫീസില്ല)
അപേക്ഷിക്കേണ്ട വിധം
www.crpfindia.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്.
www.crpfindia.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്.
അവസാനതിയതി
2016 മാർച്ച് 1
2016 മാർച്ച് 10
 പൂർണ്ണമായ നോട്ടിഫിക്കേഷന‌ും CRPF കോൺ‌സ്റ്റബിൾ തസ്തികകൾ വിശദമായി അറിയുന്നതിന‌ും വെബ്സൈറ്റ് സന്ദർശിക്ക‌ുക. 

സൌത്ത് സെൻ‌ട്രൽ റെയിൽ‌വേയ‌ുടെ റെയിൽ‌വേ പ്രൊട്ടക്ഷൻ ഫോഴ്സ് (R.P.F), റെയിൽ‌വേ പ്രൊട്ടക്ഷൻ സ്പെഷ്യൽ ഫോഴ്സ് (R.P.S.F) എന്നിവയി ലെ 2030 വനിതാ കോൺ‌സ്റ്റബിൾ ഒഴിവ‌ുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അവസാന തിയതി: 2016 മാർച്ച് 1
ഒഴിവ്: ആകെ 2030.
ആർ.പി.എഫ്: 1827(എസ്.സി–264, എസ്.ടി-145, ഒ.ബി.സി-614,ജനറൽ-804)
ആർ.പി.എസ്.എഫ്: 203(എസ്.സി–23, എസ്.ടി-33, ഒ.ബി.സി-52, ജനറൽ- 95)
പ്രായം: 18-25(2016 ജ‌ൂലായ് 1 അടിസ്ഥാനമാക്കി)സംവരണവിഭാഗക്കാർക്ക് ഉയർന്ന പ്രായ ത്തിൽ നിയമാന‌ുസൃത വയസ്സിളവ്.
ശമ്പളം: 5200 – 20200 + ഗ്രേഡ് പേ 2000 ര‌ൂപ
യോഗ്യത: പത്താം‌ക്ലാസ്സ് പാസ്/ തത്ത‌ുല്യം. മികച്ച ശാരീരിക യോഗ്യത.
3 മിനിറ്റ് 40 സെക്കന്റിൽ 800 മീറ്റർ ഓട്ടം, 12 അടി ലോങ്‌ജമ്പ്, ഹൈജമ്പ് എന്നിവ ശാരീരിക ക്ഷമതാ പരീക്ഷയുടെ ഭാഗമായ‌ുണ്ടാക‌ും.
അപേക്ഷാ ഫീസ്: ഇല്ല
തിരഞ്ഞെട‌ുപ്പ്: എഴ‌ുത്ത‌ുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, രേഖാപരിശോധന എന്നിവയ്‌ക്ക് ശേഷമായിരിക്ക‌ും തിരഞ്ഞെട‌ുപ്പ്. പരീക്ഷാകേന്ദ്രം കേരളത്തില‌ുമ‌ു ണ്ടാക‌ും. ചോദ്യപ്പേപ്പർ മലയാളത്തില‌ും ലഭ്യമാക‌ും. 
90 മിനിറ്റ് ദൈർഘ്യമ‌ുള്ള 120 ചോദ്യങ്ങളടങ്ങിയ ഒ.എം.ആർ. പരീക്ഷയായിരിക്ക‌ും ഉണ്ടാ വ‌ുക.  നെഗറ്റീവ് മാർക്കിങ് ഉണ്ട്. പൊത‌ുവിജ്‌ഞാനം, അരിത്‌മെറ്റിക്, ജനറൽ ഇന്റലിജൻസ് ആന്റ് റീസണിങ് എന്നിവയുൾ‌പ്പെട‌ുന്നതാണ് സിലബസ്.
അപേക്ഷ: www.scr.indianrailways.gov.in, www.rpfonlinereg.in എന്നീ വെബ്‌സൈറ്റ‌ുകളിൽ ഏതെങ്കില‌ും ഒന്നില‌ൂടെ ഓൺലൈനായി അപേക്ഷിക്കാം. പ്രാഥമിക വിവരങ്ങൾ സമർപ്പിച്ചാൽ ഉദ്യോഗാർത്ഥികൾക്ക് രജിസ്‌ട്രേഷൻ നമ്പറ‌ും പാസ്‌വേർഡ‌ും ലഭിക്ക‌ും. ത‌ുടർന്ന് വെബ്സൈറ്റിലെ ടെമ്പ്ലേറ്റ് ഡൌൺ‌ലോഡ് ചെയ്തെട‌ുത്ത് ഉദ്യോഗാർത്ഥിയുടെ ഫോട്ടോയും (jpeg 4.5 x 3.5 cm, Maximum 50 kb) ഒപ്പ‌ും (jpeg , Maximum 30 kb) അപേക്ഷയ്‌ക്കൊപ്പം അപ്‌ലോഡ് ചെയ്യണം. ത‌ുടർന്ന് ടെമ്പ്ലേറ്റ് നിർദ്ദേശാന‌ുസൃതം പൂരിപ്പിച്ച് വിരലടയാളം പതിച്ച് സ്കാൻ‌ ചെയ്ത് (jpeg, 100 DPI) അപ്‌ലോഡ് ചെയ്യണം.അതാത് വിഭാഗക്കാർ എസ്. സി  /എസ്.ടി സർട്ടിഫി ക്കറ്റ്, ഒ.ബി.സി ഡിക്ലറേഷൻ അപ്‌ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷ പ‌ൂർത്തിയാക്കി അതിന്റെ പ്രിന്റൌട്ട് എട‌ുത്ത് സ‌ൂക്ഷിച്ച‌ു വെക്കേണ്ടതാണ്. എഴ‌ുത്ത‌ു പരീക്ഷയ്‌ക്ക‌ുള്ള ഇ-അഡ്‌മിറ്റ് കാർഡ് പരീക്ഷയുടെ രണ്ടാഴ്ച മ‌ുൻ‌പ് വെബ്സൈറ്റിൽ ലഭ്യമാക‌ും.
‌സിലബസിന‌ും ക‌ൂട‌ുതൽ വിവരങ്ങൾക്ക‌ും വെബ്സൈറ്റ് സന്ദർശിക്ക‌ുക
ഓൺ‌ലൈൻ അപേക്ഷയ‌ുടെ അവസാന തിയതി: 2016 മാർച്ച് 1