Latest News

ഭോപ്പാലിലെ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ സ്റ്റാഫ് നഴ്സ് ‌ഗ്രേഡ് II തസ്തികയിലെ ഒഴിവ‌ുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒര‌ു വർഷത്തേക്കാണ് നിയമനം. പരസ്യ നമ്പർ AIIMS/Bhopal/2016/04 
അപേക്ഷ സ്വീകരിക്ക‌ുന്ന അവസാ‍ന തിയതി: 2016 ഏപ്രിൽ 15
ഒഴിവ‌ുകൾ: ആകെ - 200 (ജനറൽ - 101, ഒ.ബി.സി-54, എസ്.സി - 30, എസ്.ടി - 15)
യോഗ്യത:
എസ്.എസ്.എൽ.സി/ തത്ത‌ുല്യം, ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി സർട്ടിഫിക്കറ്റ്( പ‌ുര‌ുഷന്മാർക്ക് തത്ത‌ുല്യ യോഗ്യത), സ്റ്റേറ്റ് നഴ്സിംഗ് കൌൺസിലിൽ എ ഗ്രേഡ് നഴ്സ് ആൻഡ് മിഡ് വൈഫ് റജിസ്ട്രേഷൻ (പ‌ുര‌ുഷൻ‌മാർക്ക‌ു തത്ത‌ുല്യ യോഗ്യത)
പ്രായം: 30 വയസ്സ് (അർഹവിഭാ‍ഗക്കാർക്ക് ഉയർന്ന പ്രായത്തിൽ നിയമാന‌ുസൃത വയസ്സിളവ് ലഭിക്ക‌ും
അപേക്ഷാ ഫീസ്: 600 രൂപ (പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗക്കാർക്ക‌ും വികലാംഗർക്ക‌ും ഫീസില്ല)
എഴ‌ുത്ത‌ു പരീക്ഷ, അഭിമ‌ുഖം എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെട‌ുപ്പ് നടക്ക‌ുക
ഓൺലൈനായി അപേക്ഷ അയയ്‌ക്ക‌ുന്നതിന‌ും വിശദവിവരങ്ങൾക്ക‌ും സന്ദർശിക്കേണ്ട വെബ്സൈറ്റ് :www.aiimsbhopal.edu.in
ഓൺലൈൻ അപേക്ഷയുടെ പ്രിന്റൌട്ട‌ും യോഗ്യതാ സർട്ടിഫിക്കറ്റ‌ുകള‌ുടെ സ്വയം സാക്ഷ്യപ്പെട‌ുത്തിയ പകർപ്പ‌ുകള‌ുടെ കോപ്പിയും 2 പാസ്സ്പോർട്ട് സൈസ് ഫോട്ടൊ എന്നിവ സ്പീഡ് പോസ്റ്റ് ആയി അയയ്‌ക്കണം
ഓൺലൈൻ അപേക്ഷ 2016 മാർച്ച് 10 മ‌ുതൽ 2016 ഏപ്രിൽ 15 വരെ.
അപേക്ഷയ‌ുടെ പ്രിന്റൌട്ട‌ും മറ്റ് രേഖകള‌ും തപാലിൽ സ്വീകരിക്ക‌ുന്ന അവസാന തിയതി 2016 ഏപ്രിൽ 30

NTPC- നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറീസ് (ബിര‌ുദം) നോട്ടീസ് നമ്പർ : 03/2015.
തിര‌ുവനന്തപ‌ുരം ആർ.ആർ.ബി-ക്ക് കീഴിലെ കൊമേഴ്സ്യൽ അപ്രന്റീസ്, ട്രാഫിക് അപ്രന്റീസ്,  ഗുഡ്സ് ഗാർഡ്, ജൂനിയർ അക്കൗണ്ട്‌സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സീനിയർ ക്ളർക്ക് കം ടൈപ്പിസ്റ്റ്, അസി. സ്റ്റേഷൻ മാസ്റ്റർ എന്നീ തസ്തികകളിലേക്ക‌ുള്ള മാർച്ച് ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്ക‌ുന്ന കോമൺ കമ്പ്യൂട്ടർ ടെസ്റ്റ് / പരീക്ഷയുടെ ഇ – കാൾ ലെറ്റർ വെബ്സൈറ്റിൽ ലഭ്യമായി ത‌ുടങ്ങി. വെബ്സൈറ്റ്: www.rrbthiruvananthapuram.gov.in

അപേക്ഷിക്കേണ്ട അവസാനതിയതി : 2016 മാർച്ച് 15
ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ എം.ബി.ബി.എസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനപരീക്ഷ 2016 മെയ് 29ന് നടക്ക‌ും
യോഗ്യത
60 ശതമാനം മാർക്കോട് +2 സയൻസ് അല്ലെങ്കിൽ അംഗീകൃത തത്ത‌ുല്യ യോഗ്യത വിജയിച്ചിരിക്കണം. ഈ വർഷം +2 പരീക്ഷ എഴ‌ുത‌ുന്നവരേയും പരിഗണിക്ക‌ും.
പ്രായം 2016 ഡിസംബർ 31 ന് 17 തികഞ്ഞിരിക്കണം
അപേക്ഷ.
2016 ഫെബ്രുവരി 15 മ‌ുതൽ 2016 മാർച്ച് 15 വരെ പ്രവേശനപരീക്ഷയ്‌ക്കായി രജിസ്ട്രേഷൻ നടത്താവ‌ുന്നതാണ്.
അപേക്ഷാ ഫീസ് : 1000 ര‌ൂപ ( പട്ടിക ജാതി/ പട്ടികവർഗ്ഗ വിഭാഗത്തിന് – 800 ര‌ൂപ) അപേക്ഷാ ഫീസ് നെറ്റ് ബാങ്കിംഗ്/ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ് മുഖാന്തിരം അടയ്‌ക്കാവ‌ുന്നതാണ്. ട്രാൻ‌സാക്ഷൻ ചാർജ്ജ് നൽ‌കേണ്ടി വര‌ും.

ഔദ്യോഗിക വെബ്സൈറ്റിൽ നൽ‌കിയിര‌ിക്ക‌ുന്ന അറിയിപ്പ്, പ്രോസ്പെക്ടസ് എന്നിവ കാണ‌ുവാന‌ും പ്രവേശനപരീക്ഷയ്‌ക്ക‌ുള്ള ഓൺലൈൻ രജിസ്ട്രേഷന് അപേക്ഷ അയയ്‌ക്ക‌ുവാന‌ും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യ‌ുക.  http://mbbs.aiimsexams.org/Registration


അപേക്ഷിക്കേണ്ട അവസാനതിയതി : 2016 മെയ് 4
ജവഹർലാൽ ഇൻ‌സ്റ്റിറ്റ്യൂട്ട് ഒഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസേർച്ച് ഈ വർഷം ജ‌ൂലായിൽ ആരംഭിക്ക‌ുന്ന എം.ബി.ബി.എസ് കോഴ്സിലേക്ക‌ുള്ള എൻ‌ട്രൻസ് എക്സാമിനേഷൻ ജൂൺ 5 – ന് നടക്ക‌ും.
ഭാരതീയർക്ക‌ും പ്രവാസികൾക്ക‌ും പ്രവേശനപരീക്ഷയിൽ പങ്കെട‌ുക്കാം . അപേക്ഷകർക്ക് 2016 ഡിസംബർ 31 ന് 17 വയസ്സ് പൂർത്തിയായിരിക്കണം.  50 ശതമാനം മാർക്കോട് +2 സയൻസ് വിജയിച്ചിരിക്കണം. ഈ വർഷം +2 പരീക്ഷ എഴ‌ുത‌ുന്നവരേയും പരിഗണിക്ക‌ും.
അപേക്ഷ.
2016 മാർച്ച് 7 മ‌ുതൽ 2016 മെയ് 4 വൈകീട്ട് 5 മണി വരെ രജിസ്ട്രേഷൻ നടത്താവ‌ുന്നതാണ്
പ്രോസ്പെക്ടസില‌ുള്ള നിർദ്ദേശാന‌ുസരണമാണ് അപേക്ഷ അയക്കേണ്ടത്. ഫോട്ടൊ, ഒപ്പ് എന്നിവയ്‌ക്ക‌ുണ്ടായിരിക്കേണ്ട അളവുകൾ പ്രോസ്‌പെക്ടസ്സിൽ വിവരിച്ചിട്ട‌ുണ്ട്
അപേക്ഷാ ഫീസ് : 1000 ര‌ൂപ ( പട്ടിക ജാതി/ പട്ടികവർഗ്ഗ വിഭാഗത്തിന് – 800 ര‌ൂപ) അപേക്ഷാ ഫീസ് നെറ്റ് ബാങ്കിംഗ്/ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ് മുഖാന്തിരം അടയ്‌ക്കാവ‌ുന്നതാണ്. ട്രാൻ‌സാക്ഷൻ ചാർജ്ജ് നൽ‌കേണ്ടി വര‌ും.
ഔദ്യോഗിക വെബ്സൈറ്റിൽ നൽ‌കിയിര‌ിക്ക‌ുന്ന ഔദ്യോഗിക അറിയിപ്പ്, പ്രോസ്പെക്ടസ് എന്നിവ കാണ‌ുവാന‌ും പ്രവേശനപരീക്ഷയ്‌ക്ക‌ുള്ള ഓൺലൈൻ രജിസ്ട്രേഷന് അപേക്ഷ അയയ്‌ക്ക‌ുവാന‌ും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യ‌ുക. http://jipmer.edu.in/education/examinations/


ബ്ലോഗ് ഒര‌ു ഓൺലൈൻ ഡയറി ആണെന്ന‌ു പറയാം. ബ്ലോഗിൽ ക‌ുറിക്ക‌ുന്ന വരികള‌ും ചിത്രങ്ങള‌ും  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വ്യക്തികൾക്ക് ഓൺലൈനില‌ൂടെ വീക്ഷിക്ക‌ുവാനാക‌ും.
കഥകളോ, കവിതയോ, പാട്ടിന്റെ വരികളോ  അങ്ങനെ ഏതു വിഷയത്തെക്ക‌ുറിച്ച‌ും ബ്ലോഗിൽ എഴ‌ുതാം. നിലവിൽ ബ്ലോഗ് തയ്യാറാക്ക‌ുന്നതിന് ഏറ്റവ‌ുമതികം ആള‌ുകൾ ഉപയോഗിക്ക‌ുന്നത് ഗൂഗിളിന്റെ സൌജന്യ സേവനമായ ബ്ലോഗ്ഗർ (Blogger) ആണ്.
          ബ്ലോഗ് ത‌ുടങ്ങ‌ുവാൻ ഗൂഗിളിന്റെ തന്നെ ജീ മെയിൽ അക്കൌണ്ട് ഉപയോഗിച്ച് ബ്ലോഗ്ഗറിന്റെ സൈറ്റിൽ (Blogger.com) രജിസ്റ്റർ ചെയ്യാം ബ്ലോഗിന് ഡൊമൈൻ നേം നൽ‌കിയതിന് ശേഷം ബ്ലോഗിംങ്ങ് ആരംഭിക്കാം. 
ബ്ലോഗിലൂടെ വര‌ുമാനം
          ചില വാക്ക‌ുകൾ നമ്മൾ ഗൂഗിളിൽ സേർച്ച് ചെയ്യ‌ുകയാണെങ്കിൽ (ഉദാ:- UPSC Hall ticket, SSC) നമ്മൾ ചിലപ്പോൾ ഉദ്ദ്യേശിക്ക‌ുന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ അല്ലാതെ മറ്റു ചില വെബ് സൈറ്റ‌ുകളിൽ എത്താറ‌ുണ്ട്. ആ വെബ് സൈറ്റ‌ുകളിൽ ചിലതിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കാറ‌ുമ‌ുണ്ട്. അങ്ങനെ വഴി മാറി ഇത്തരം ഔദ്യോഗികമല്ലാത്ത വെബ് സൈറ്റുകളിൽ എത്തുന്ന നമ്മൾ ഈ പരസ്യങ്ങളിൽ ക്ലിക്ക്  ചെയ്താൽ ഈ വെബ്സൈറ്റ് ഉടമയ്‌ക്ക് പണം ലഭിക്കാറ‌ുണ്ട് എന്നത് നമ്മളിൽ പലർക്ക‌ും അറിയാത്ത ഒര‌ു യാഥാർത്ഥ്യമാണ്. 
          ഇങ്ങനെ നമ്മ‌ുടെ വെബ്സൈറ്റിലോ ബ്ലോഗിലോ പരസ്യം പ്രദർശിപ്പിച്ച് പണം നമ‌ുക്ക‌ും ഉണ്ടാക്കാവ‌ുന്നതാണ്.  ഇങ്ങനെ സൈറ്റ‌ുകളിൽ പരസ്യം പ്രദർശിപ്പിച്ച് സൈറ്റ്  ഉടമകൾക്ക് പണം നൽ‌ക‌ുന്ന കമ്പനികളിൽ മ‌ുൻ‌നിരയിൽ നിൽ‌ക്ക‌ുന്ന കമ്പനിയാണ് ഗൂഗിളിന്റെ തന്നെ ഗൂഗിൾ ആഡ്സെൻസ്
          ഗൂഗിളിന്റെ തന്നെ ഉത്പന്നവ‌ും സൈറ്റുകളിൽ പരസ്യം നൽ‌ക‌ുവാൻ വേണ്ടി മാത്രം രൂപീകരിച്ചതുമായ ഒര‌ു പ്രത്യേക പ്രോഗ്രാമാണ് ഗൂഗിൾ ആഡ് സെൻസ്. ലോകവ്യാപകമായി ഏറ്റവ‌ും അധികം സൈറ്റ‌ുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്ക‌ുന്നത് ഗൂഗിൾ ആഡ്സെൻസ് സേവനം ഉപയോഗിച്ചാണ്. ഈ നിലയിൽ ഗൂഗിളാണ് ലോകത്തിലെ ഏറ്റവ‌ും വലിയ പരസ്യക്കമ്പനി എന്ന‌ു പറയാം. ഗൂഗിളിന്റെ തന്നെ വര‌ുമാനത്തിലെ നല്ലൊര‌ു ശതമാനവ‌ും ഉണ്ടാക‌ുന്നത് ഗൂഗിൾ ആഡ്സെൻസിലൂടെയാണ്. 
          ഓരോ  വെബ്സൈറ്റ് /ബ്ലോഗ് ഉടമകൾക്ക‌ും നിബന്ധനകൾക്ക് വിധേയമായി ഗൂഗിൾ ആഡ്സെൻസിൽ അംഗമാകാം. (ഇതിന് പ്രായപരിധി ഇല്ല).  നമ്മ‌ുടെ സൈറ്റിൽ വര‌ുന്ന പരസ്യങ്ങളെല്ലാം പ‌ൂർണ്ണ അധികാരത്തോടെ കൈകാര്യം ചെയ്യ‌ുന്നത് ഗൂഗിൾ ആണ്.  സന്ദർശകർ ഈ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യ‌ുന്നതിന്റെയോ ആയിരം ഇം‌പ്രഷന‌ുകള‌ുടെ അടിസ്ഥാനത്തിലോ ആണ് വര‌ുമാനം ഉണ്ടാക‌ുക.
ഗൂഗിൾ ആഡ്സെൻസിൽ അംഗത്വം നേടിയെട‌ുത്താൽ നിബന്ധനകൾക്ക് വിധേയമായി ഏതൊര‌ു സൈറ്റില‌ും പരസ്യങ്ങൾ പ്രദർശിപ്പിക്കാവ‌ുന്നതാണ്. 
          ആഡ്സെൻസില‌ൂടെ നേടിയ പണം ഗൂഗിളിന്റെ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ വഴി നിങ്ങള‌ുടെ ബാങ്ക് അക്കൌണ്ടിലേക്ക് എത്ത‌ുന്ന‌ു. ആഡ്സെൻസിലൂടെ ക‌ുറഞ്ഞത് 100 ഡോളർ എങ്കില‌ും ആയതിന‌ു ശേഷം മാത്രമേ ഗൂഗിളിൽ നിന്ന് പണം സ്വീകരിക്ക‌ുവാൻ കഴിയുകയുള്ളു. 
ശ്രദ്ധിക്കേണ്ടവ: 
  1. നമ്മ‌ുടെ തന്നെ സൈറ്റില‌ുള്ള പരസ്യങ്ങളിൽ നമ്മൾ തന്നെ ക്ലിക്ക് ചെയ്യര‌ുത്. ക്ലിക്ക് ചെയ്യാൻ  ആരേയ‌ും ഓൺ‌‌ലൈനില‌ൂടെ  പ്രേരിപ്പിക്കര‌ുത് 
  2. സൈറ്റിൽ അശ്ലീലമോ, മതനിന്ദയോ, നിയമപരമല്ലാത്ത മറ്റു വിഷയങ്ങളോ ഉൾ‌പ്പെട‌ുത്തര‌ുത്
  3. നമ്മ‌ുടെ സൈറ്റിലുള്ള ഉള്ളടക്കത്തിനന‌ുസരിച്ചാണ് സൈറ്റിൽ പരസ്യം ലഭ്യമാക‌ുക
  4. മലയാളത്തിലോ മറ്റേതെങ്കില‌ും ഭാഷയിലോ ഉള്ളതായ സൈറ്റിലെ ഉള്ളടക്കം അവലംബം ചെയ്യാൻ ഗൂഗിൾ ആഡ്സെൻസിന് ബുദ്ധിമ‌ുട്ട് ആണെന്നതിനാൽ ഇംഗ്ലീഷ് ഭാഷയിൽ തന്നെ ബ്ലോഗ് ഉപയോഗിക്ക‌ുന്നതാണ് നല്ലത്. അല്ലെങ്കിൽ ആഡ്‌സെൻസ് അപേക്ഷ തിരസ്‌ക്കരിക്കപ്പെടാം 
  5. ബ്ലോഗ് ത‌ുടങ്ങി 2 മ‌ുതൽ 6 മാസത്തോളം കഴിഞ്ഞതിന‌ു ശേഷം മാത്രമേ ഗൂഗിൾ ആഡ്സെൻസ് ബ്ലോഗിൽ ലഭ്യമാവ‌ുകയ‌ുള്ളൂ.. ! 
  6. മറ്റൊര‌ു സൈറ്റിൽ നിന്ന് ഒരിക്കല‌ും കോപ്പിയെട‌ുത്ത് നമ്മ‌ുടെ സൈറ്റിൽ ചേർക്കര‌ുത്
  7. സൈറ്റിൽ ചിത്രങ്ങൾ ചേർക്ക‌ുകയാണെങ്കിൽ കോപ്പി റൈറ്റഡ് ചിത്രങ്ങൾ ചേർക്കര‌ുത്
  8. ആഡ്സെനിസിന് വേണ്ടി അപേക്ഷ അയയ്‌ക്ക‌ുന്നതിന് മ‌ുൻപായി നമ്മ‌ുടെ സൈറ്റ് പൂർണ്ണമായിരിക്കണം 
  9. ആഡ്സെനിസിന് വേണ്ടി അപേക്ഷ അയയ്‌ക്ക‌ുന്നതിന് മ‌ുൻപായി സൈറ്റിൽ പ്രൈവസി പോളിസി, കോൺ‌ടാക്റ്റ് ഡീറ്റെയിൽ‌സ് പേജ്, എബൌട്ട് അസ് എന്നിവ ചേർത്തിരിക്കണം
  10. ആള‌ുകൾക്ക് വീണ്ട‌ും സൈറ്റ് വിസിറ്റ് ചെയ്യ‌ുവാൻ തോന്ന‌ുന്ന തരത്തിൽ ഉള്ളടക്കങ്ങൾ വർദ്ധിപ്പിച്ചു കൊണ്ടിരിക്ക‌ുക. 
  11. സൈറ്റിലുള്ള ഉള്ളടക്കങ്ങൾ മറ്റ‌ുള്ളവരെ അറിയിക്ക‌ുവാനായി ഫേസ് ബുക്ക് പോല‌ുള്ള സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളെ ഉപയോഗിക്ക‌ുന്നത് നല്ലതായിരിക്ക‌ും
ഗൂഗിൾ ആഡ്സെൻസിനെ ക‌ൂടാതെ ആഡ്സെൻസ് സേവനങ്ങൾ തര‌ുന്ന കമ്പനികൾ
  • Blog Ads
  • Amazone Associate
  • Text Link
  • Chithika Comparison Shopping Ads
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ബിര‌ുദ യോഗ്യതയുള്ളവരിൽ നിന്ന് കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ എക്സാമിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസർക്കാരിന് കീഴില‌ുള്ള വിവിധ പോസ്റ്റ‌ുകളിൽ ജോലി ലഭിക്ക‌ുവാന‌ുള്ള പരീക്ഷയാണിത്.
അവസാന തിയതി 2016 മാർച്ച് 28
പ്രായം: 2016 ആഗസ്റ്റ് 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്ക‌ുന്നത്. (എസ്.സി/എസ്.ടി, ഒ.ബി.സി, വികലാംഗർ എന്നീ വിഭാഗക്കാർക്ക് നിയമാന‌ുസൃത വയസ്സിളവ‌ുണ്ട്. വിധവകൾക്ക‌ും വിവാഹ ബന്ധം വെർപെട‌ുത്തി പ‌ുനർവിവാഹം ചെയ്യാത്തവർക്ക‌ും നിയമാന‌ുസൃത ഇളവ് ലഭിക്ക‌ും)
പ്രായം, യോഗ്യത, സാലറി ത‌ുടങ്ങിയ വിവരങ്ങൾക്ക‌ും പൂർണ്ണമായ വി‌ജ്‌ഞാപനത്തിന‌ും സന്ദർശിക്ക‌ുക: ssc.nic.in
അപേക്ഷ ഒറ്റത്തവണ രജിസ്ട്രേഷനിലൂടെയും അല്ലാതെയും സമർപ്പിക്കാം.
ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ അപേക്ഷ സമർപ്പിക്ക‌ുവാൻ സന്ദർശിക്ക‌ുക: ssconline.nic.in
ഒറ്റത്തവണ രജി‌സ്ട്രേഷനിലൂടെയല്ലാതെ അപേക്ഷ സമർപ്പിക്ക‌ുവാൻ: www.ssconline2.gov.in



കേന്ദ്രസർക്കാർ റിക്രൂട്ട്മെന്റ് സ്ഥാപനമായ എസ്.എസ്.സി-യില‌ും ഇനി കേരള പി.എസ്.സിക്ക് സമാനമായ രീതിയിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തണം.ഇനി മ‌ുതൽ എസ്.എസ്.സി-യിൽ അപേക്ഷ അയയ്‌ക്കണമെങ്കിൽ വൺ‌ടൈം രജിസ്ട്രേഷൻ നടത്തിയാലെ സാ‍ധ്യമാവ‌ുകയ‌ുള്ള‌ു.
വൺ‌ടൈം രജിസ്‌ട്രേഷൻ ചെയ്യുമ്പോൾ ലഭ്യമാക‌ുന്ന രജിസ്റ്റർ നമ്പറ‌ും പാസ്സ്‌വേഡ‌ും ഉപയോഗിച്ച് ലോഗിൻ ചെയ്തതിന‌ു ശേഷമാണ് അപേക്ഷകൾ അയയ്‌ക്കേണ്ടത്..  എസ്.എസ്.സി നടത്ത‌ുന്ന പരീക്ഷകൾക്കെല്ലാം ഇനി വൺ‌ടൈം രജിസ്ട്രേഷൻ ഉപയോഗിച്ച് എളുപ്പത്തിൽ അപേക്ഷിക്കാൻ കഴിയ‌ും. ഓരോ  അപേക്ഷകൾക്ക‌ുമൊപ്പം ഇനി ഫോട്ടൊയും ഒപ്പ‌ും പ്രത്യേകമായി അപ്‌ലോഡ് ചെയ്യ‌ുന്നത് ഇതില‌ൂടെ ഒഴിവാക്കാനാക‌ും. രജിസ്‌ട്രേഷൻ സമയത്ത് തെറ്റ‌ുകൾ വല്ലത‌ും സംഭവിച്ചിട്ട‌ുണ്ടെങ്കിൽ ഉദ്യോഗാർത്ഥിക്ക് തിര‌ുത്ത‌ുവാൻ അവസരമ‌ുണ്ട്. രണ്ട് തവണ മാത്രമേ ഇങ്ങനെ തെറ്റ‌ുകൾ തിര‌ുത്ത‌ുവാൻ സാധിക്ക‌ുകയ‌ുള്ള‌ു. ലോഗിൻ ചെയ്ത് അപേക്ഷകൾ അയച്ചതിന‌ു ശേഷം തെറ്റ് തിര‌ുത്ത‌ുവാൻ സാധിക്ക‌ുന്നതല്ല. എസ്.എസ്.സി വൺ‌ടൈം രജിസ്ട്രേഷൻ നടത്തേണ്ട വെബ്സൈറ്റ് ssconline.nic.in



കേരള പി.എസ്.സി പുതിയ വിജ്ഞാപനങ്ങൾ