Latest News

അപേക്ഷിക്കേണ്ട അവസാനതീയതി മാര്‍ച്ച് 31
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- യിൽ വിവിധ തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു:
തസ്തികകൾ (ഒഴിവ‌ുകൾ ബ്രാക്കറ്റിൽ)
1. അക്വിസിഷന്‍ റിലേഷന്‍ഷിപ് മാനേജര്‍(39) 
2. റിലേഷന്‍ഷിപ് മാനേജര്‍ (71)
3. റിലേഷന്‍ഷിപ് മാനേജര്‍ (ടീം ലീഡ്) (3)
4. സോണല്‍ ഹെഡ്/സീനിയര്‍ ആര്‍.എം-സെയില്‍സ് (കോര്‍പറേറ്റ് ആന്‍ഡ് എസ്.എം.ഇസ്) (1)
5. സോണല്‍ ഹെഡ്/സീനിയര്‍ ആര്‍.എം-സെയില്‍സ് (റീടെയില്‍ എച്ച്.എന്‍.ഐ) (2)
6. റിസ്ക് ഓഫിസര്‍ (മിഡ് ഓഫിസ്) (1)
7. കോംപ്ളയന്‍സ് ഓഫിസര്‍: (1)
8. ഇന്‍വെസ്റ്റ്മെന്‍റ് കൗണ്‍സലര്‍ (17)
9. പ്രോജക്ട് ഡെവലപ്മെന്‍റ് മാനേജര്‍-ബിസിനസ് (1)
10. പ്രോജക്ട് ഡെവലപ്മെന്‍റ് മാനേജര്‍-ടെക്നോളജി (1)
11. കസ്റ്റമര്‍ റിലേഷന്‍ഷിപ് എക്സിക്യൂട്ടിവ്: (15). 
യോഗ്യത: 1 മുതല്‍  8 വരെ തസ്തികകളിൽ ബിരുദമാണ് യോഗ്യത.
പ്രോജക്ട് ഡെവലപ്മെന്‍റ് മാനേജര്‍-ബിസിനസ് തസ്തികയില്‍ എം.ബി.എ/എം.എം.എസ്/പി.ജി.ഡി.എം ആണ് യോഗ്യത.
പ്രോജക്ട് ഡെവലപ്മെന്‍റ് മാനേജര്‍-ടെക്നോളജി തസ്തികയില്‍ എം.ബി.എ/എം.എം.എസ്/പി.ജി.ഡി.എം, എം.ഇ/എം.ടെക്/ബി.ഇ/ബി.ടെക് ആണ് യോഗ്യത.
കസ്റ്റമര്‍ റിലേഷന്‍ഷിപ് എക്സിക്യൂട്ടിവ് തസ്തികയ്ക്ക് ബിരുദം മതി. 
ബംഗളൂരുവില്‍ 25, ഹൈദരാബാദില്‍ 15, പുണെയില്‍ 16, ചെന്നൈയില്‍ 11, അഹ്മദാബാദില്‍ ഒമ്പത്, ഡല്‍ഹിയില്‍ 29, മുംബൈയില്‍ 28, കൊച്ചിയില്‍ 6, തിരുവനന്തപുരത്ത് 4, ഭോപാലില്‍ 4, ഡല്‍ഹിയില്‍ 1, മുംബൈ കോര്‍പറേറ്റ് സെന്‍ററില്‍ 4 എന്നിങ്ങനെയാണ് ഒഴിവുകള്‍. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഒരാള്‍ക്ക് ഒരു തസ്തികയിലേക്കേ അപേക്ഷിക്കാനാകൂ. 
തിരഞ്ഞെടുപ്പ്: ഷോട്ട്ലിസ്റ്റില‌ുള്ളവരെ അഭിമുഖത്തില‌ൂടെയാണ് നിയമിക്കുക. 
www.statebankofindia.com അല്ലെങ്കിൽ www.sbi.co.in എന്നീ വെബ്സൈറ്റ‌ുകളിലേതെങ്കില‌ും ഒന്നിൽ careers സെക്ഷനിൽ ഓൺലൈനായി വേണം അപേക്ഷിക്ക‌ുവാൻ.
അപേക്ഷാ ഫീസ്:  600 രൂപ (എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും ശാരീരികവെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും 100 രൂപയുമാണ് അപേക്ഷാഫീസ്)
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്  കാണുക.
അപേക്ഷിക്കേണ്ട അവസാനതീയതി 2016 മാര്‍ച്ച് 31. 



കോഴിക്കോട് മലബാർ റീജിയണൽ കോ –ഓപ്പറേറ്റീവ് മിൽ‌ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനിൽ വിവിധ തസ്തികകളില‌ുള്ള ഒഴിവ‌ുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഓൺലൈൻ അപേക്ഷയുടെ അവസാനതിയതി : 2016 മാർച്ച് 31

തസ്തിക
ഒഴിവ്
ശമ്പളം
യോഗ്യത
1. അസിസ്റ്റ്നറ്റ് വെറ്ററിനറി ഓഫീസർ
3
18810-37970
ബി.വി. എസ്‌സി/ ബി.വി.എസ്.സി & എ.എച്ച്., രണ്ട് വർഷത്തെ പ്രവർത്തി പരിചയം
2. ടെക്നീഷ്യൻ
ഗ്രേഡ് – 2
16
10405-24245
എസ്.എസ്.എൽ.സി വിജയം, ഇലക്ട്രീഷ്യൻ ഐ.ടി.ഐ സർട്ടിഫിക്ക, 3 വർഷത്തെ പ്രവർത്തി പരിചയം
3. ടെക്നീഷ്യൻ
ഗേഡ് – 2 (MRC)
14
10405-24245
എസ്.എസ്.എൽ.സി വിജയം, എം.ആർ.എ.സിയിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ്, 3 വർഷത്തെ പ്രവർത്തി പരിചയം
4. ടെക്നീഷ്യൻ
ഗ്രേഡ് – 2 (ഇലക്ട്രോണിക്സ്)
4
10405-24245
എസ്.എസ്.എൽ.സി വിജയം, ഇലക്ട്രോണിക്സ് ഐ.ടി.ഐ സർട്ടിഫിക്കറ്റ്, 3 വർഷത്തെ പ്രവർത്തിപരിചയം
5. ടെക്നീഷ്യൻ ഗ്രേഡ്-2
(വെൽ‌ഡർ)
3
10405-24245
എസ്.എസ്.എൽ.സി വിജയം, വെൽ‌ഡർ ഐ.ടി.ഐ സർട്ടിഫിക്കറ്റ്, 3 വർഷത്തെ പ്രവർത്തി പരിചയം
6. ജ‌ൂനിയർ സൂപ്പർ വൈസർ- പ്രൊക്യുർമെന്റ് &
ഇൻ‌പുട്ട്സ്
16
10405-24245
ബിര‌ുദവ‌ും എച്ച്.ഡി.സിയും അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാലയിൽ നിന്ന‌ുള്ള ബി.എസ്.സി അല്ല്ലെങ്കിൽ പ്രാഥമിക സംഘം സെക്രട്ടറിയാണെങ്കിൽ ബിര‌ുദവ‌ും 3 വർഷത്തെ പ്രവർത്തി പരിചയവ‌ും
7. ടെക്നീഷ്യൻ
ഗ്രേഡ് – 2
(M.R.A.C) പ്രൊക്യൂർമെന്റ് &
ഇൻ‌പുട്ട്സ്
9
10405-24245
എസ്.എസ്.എൽ.സി, എം.ആർ.എ.സി ഐ.ടി.ഐ സർട്ടിഫിക്കറ്റ്, 3 വർഷത്തെ പ്രവർത്തി പരിചയം
8. ജ‌ൂനിയർ അസിസ്റ്റന്റ്
47
10405-24245
ബിര‌ുദം
എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെട‌ുപ്പ് നടക്ക‌ുക.
2 മുതൽ 5 വരെ തസ്തികകളിലേക്ക് വനിതകൾക്ക് അപേക്ഷിക്ക‌ുവാൻ അർഹതയില്ല.  ഓൺലൈനിലൂടെയാണ് അപേക്ഷിക്കേണ്ടത്.
വിശദമായ വിജ്ഞാപനത്തിന‌ും ഓൺലൈൻ അപേക്ഷ അയയ്‌ക്ക‌ുവാന‌ും  www.malabarmilma.com എന്ന വെബ്സൈറ്റിൽ കരിയർ ലിങ്ക് സന്ദർശിക്ക‌ുക.
ഓൺലൈൻ അപേക്ഷയുടെ അവസാനതിയതി: 2016 മാർച്ച് 31 

അപേക്ഷ തപാൽവഴി സ്വീകരിക്ക‌ുന്ന അവസാനതിയതി : 02-04-2016
കാലിക്കറ്റ് സർവ്വകലാശാലയിൽ പാർട്ട്‌ടൈം സ്വീപ്പർ
തസ്തികയിലേക്ക് നിയമനത്തിന‌ുള്ള പാനൽ തയ്യാറാക്ക‌ുന്നതിന് അപേക്ഷ ക്ഷണിച്ചു.
തസ്തിക: പാർട്ട് ടൈം സ്വീപ്പർ
ശമ്പള സ്‌കെയിൽ: 8200 – 13340 (റിവൈസ്ഡ്)
ഒഴിവ‌ുകൾ രേഖപ്പെട‌ുത്തിയിട്ടില്ല.
യോഗ്യത:  മലയാളം എഴ‌ുതാന‌ും വായിക്കാന‌ുമ‌ുള്ള കഴിവ്
പ്രായപരിധി: 36 വയസ്സ് കവിയാൻ പാടില്ല (01-01-2016 ന്)( എസ്.സി/എസ്.ടി/ ഒ.ബി.സി വിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ നിയമാന‌ുസൃത വയസ്സിളവ് ഉണ്ടായിരിക്ക‌ുന്നതാണ്.  കാലിക്കറ്റ് സർവ്വകലാശാലയിൽ സി.എൽ.ആർ/കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്ക് ഉയർന്ന പ്രായപരിധി 01-01-2016 ന് – 50 വയസ്സ്
അപേക്ഷാ ഫീസ്: 50 ര‌ൂപ (എസ്.സി/എസ്.ടി വിഭാഗക്കാർക്ക് – 10 ര‌ൂപ)
അപേക്ഷാ ഫീസ്, കാലിക്കറ്റ് സർവ്വകലാശാല ടാഗോർ നികേതനില‌ുള്ള കാഷ് കൌണ്ടറിലോ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻസ്റ്റന്റ് വെബ് പേമെന്റ് സിസ്റ്റം ( CUIWPS) മ‌ുഖേനയോ അടയ്‌ക്കാവ‌ുന്നതാണ്.
അപേക്ഷാ ഫോമിന്റെ വില – 10 ര‌ൂപ. അപേക്ഷാ ഫോമിനായി കാലിക്കറ്റ് സർവ്വകലാശാല ഫണ്ടിൽ 10 ര‌ൂപ അടച്ച ഒറിജിനൽ ചലാൻ സഹിതം സർവ്വകലാശാല അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കില‌ുള്ള സ്റ്റോർ സെക്ഷനിൽ അപേക്ഷിച്ചാൽ 10–03-2016 മ‌ുതൽ ലഭിക്ക‌ും. പ‌ൂരിപ്പിച്ച അപേക്ഷകൾ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്ക‌ുന്ന സർട്ടിഫിക്കറ്റ‌ുകള‌ുടെ സാക്ഷ്യപ്പെട‌ുത്തിയ പകർപ്പ‌ുകള‌ും, നിശ്ചിത ഫീസ് അടച്ചതിന‌ുള്ള ഒറിജിനൽ ചലാന‌ും സഹിതം ‘ രജിസ്ട്രാർ, കാലിക്കറ്റ് സർവ്വകലാശാല, മലപ്പ‌ുറം, 673 635 എന്ന വിലാസത്തിൽ 02-04-2016 നോ അതിന‌ു മ‌ുൻപോ ആയി ലഭിക്കേണ്ടതാണ്.
വിവരങ്ങൾക്കായി www.universityofcalicut.info എന്ന ഔദ്യോഗിക വെബ്സൈറ്റിലെ  Vacancies / Careers  എന്ന ലിങ്ക് സന്ദർശിക്ക‌ുക

നിലവിലുള്ള 1009 ഒഴിവുകളിലേക്കാണ് പരീക്ഷയിലൂടെ നിയമനം നടത്തുന്നത്. 
ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി: 2016 ഏപ്രിൽ 1
Examination Notice No.06/2016-CMS
തസ്തികകൾ
1. അസിസ്റ്റന്‍റ് ഡിവിഷനല്‍ മെഡിക്കല്‍ ഓഫിസര്‍ ഇന്‍ റെയില്‍വേസ് (ഒഴിവ് - 600)
2. അസിസ്റ്റന്‍റ് മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറീസ് ഹെല്‍ത്ത് സര്‍വിസസ് (ഒഴിവ് -46)
3. ജൂനിയര്‍ സ്കെയില്‍ പോസ്റ്റ്സ് ഇന്‍ സെന്‍ട്രല്‍ ഹെല്‍ത്ത് സര്‍വിസ് (ഒഴിവ് - 250)
4. ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഗ്രേഡ് 2 ഇന്‍ ഈസ്റ്റ്, നോര്‍ത്, ആന്‍ഡ് സൗത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ (ഒഴിവ് - 97)
5. ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ (ഒഴിവ് - 16)
യോഗ്യത: എം.ബി.ബി.എസ് ( അപേക്ഷകർ, തിയറി, പ്രായോഗിക ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി യിരിക്കണം. മികച്ച ശാരീരികക്ഷമതയുള്ളവരായിരിക്കണം) 
പ്രായപരിധി: 32 വയസ്സ് (2016 ജന‌ുവരി 1 അടിസ്ഥാനമാക്കി) (എസ്.സി/എസ്.സി വിഭാഗങ്ങള്‍ക്ക് - 5  ഒ.ബി.സിക്കാർക്ക്- 3 വർഷം ഉയർന്ന പ്രായത്തിൽ ഇളവ‌ുണ്ട്). 
തിരഞ്ഞെട‌ുപ്പ്: ജ‌ൂണിൽ നടക്കുന്ന എഴുത്തുപരീക്ഷയുടെയും ഇന്‍റര്‍വ്യൂവിന്‍െറയും അടിസ്ഥാനത്തിൽ.. 
പരീക്ഷ: ഓണ്‍ലൈന്‍ വഴിയാണ് പരീക്ഷ നടത്തുക. രണ്ടു മണിക്കൂറുകള്‍ വീതം രണ്ടു ഭാഗങ്ങളായാണ്
 
കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍. 
അപേക്ഷാഫീസ്: 200 രൂപ. എസ്.സി/എസ്.ടി, വനിതകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല. എസ്.ബി.ഐ ശാഖകളിലൂടെ ഓൺലൈൻ ബാങ്കിംഗ് വഴിയോ (നെറ്റ് ബാങ്കിംഗ്/ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്) പണമടക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.  
പ‌ൂർണ്ണമായ വിജ്‌ഞാപനത്തിന് സന്ദർശിക്ക‌ുക: www.upsconline.nic
ഓൺലൈൻ അപേക്ഷ അയയ്ക്കേണ്ട വെബ്സൈറ്റ് :www.upsconline.nic.in
ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി: 2016 ഏപ്രിൽ 1

ഓൺലൈൻ അപേക്ഷയ‌ുടെ അവസാന തിയതി: 21/03/2016
ഒഴിവ‌ുകൾ ആകെ – 100 (എസ്.സി – 15 എസ്.ടി – 8 ഒ.ബി.സി – 27 ജനറൽ - 50)

പ്രായം: 18 – 24 (എസ്.സി/എസ്.ടി – 5, ഒ.ബി.സി – 3, വർഷം ഉയർന്ന പ്രായത്തിൽ നിയമാന‌ുസൃത ഇളവ് ഉണ്ട്)
യോഗ്യത: പന്ത്രണ്ടാം ക്ലാസ്സ് വിജയം, അവിവാഹിതരായിരിക്കണം. (ഡിഗ്രി യോഗ്യതയുള്ള വർക്ക‌ും, മ‌ുൻ‌പരിചയമ‌ുള്ളവർക്ക‌ും ഫസ്റ്റ് എയ്ഡിൽ കോഴ്സ് കഴിഞ്ഞവർക്ക‌ും മ‌ുൻ‌ഗണ നയ‌ുണ്ടായിരിക്ക‌ും)
ഉയരം: പ‌ുര‌ുഷൻ‌മാർക്ക് 165 സെ.മീ., സ്ത്രീകൾക്ക് – 157.5 സെ.മീ (അർഹവിഭാഗക്കാർക്ക് നിയമാന‌ുസൃത ഇളവ്)
          അപേക്ഷകർക്ക് നല്ല കാഴ്ച ശക്തിയ‌ും ശാരീരിക ക്ഷമതയ‌ുമ‌ുണ്ടായിരിക്കണം. ഇംഗ്ലീഷില‌ും ഹിന്ദിയില‌ും പ്രാവീണ്യവ‌ും മറ്റേതെങ്കില‌ും പ്രാദേശിക ഭാഷയിൽ പരിജ്ഞാനമ‌ുണ്ടാകണം (മലയാളത്തിന് മ‌ുൻ‌ഗണന)
ശമ്പളം: 31,880 ര‌ൂപ (പരിശീലന കാലത്ത് 1000 ര‌ൂപ സ്റ്റൈപ്പന്റായി കിട്ട‌ും)
          ഗ്രൂപ്പ് ഡൈനാമിക് ടെസ്റ്റ്, പേഴ്സണാലിറ്റി അസ്സസ്മെന്റ്, അഭിമ‌ുഖം, വൈദ്യപ           രിശോധന എന്നിവയ‌ുടെ അടിസ്ഥനാത്തിലായിരിക്ക‌ും തിരഞ്ഞെട‌ുപ്പ്.
മെഡിക്കൽ പരിശോധനയ്ക്കായി 500 മ‌ുതൽ 1000 ര‌ൂപ വരെ ഫീസ‌ുണ്ടാക‌ും.
അപേക്ഷാ ഫീസ്: 500 ര‌ൂപ. (എസ്.സി/എസ്.ടി വിഭാഗക്കാർക്ക് ഫീസില്ല) ഫീസ് ഡിമാന്റ് ഡ്രാഫ്‌റ്റായി അടക്കണം. (Air India charters Limited-ന്റെ പേരിൽ മ‌ുംബൈയിൽ
മാറാവ‌ുന്നതാകണം ഡി.ഡി).
ഡി.ഡി എട‌ുക്ക‌ുന്നത് നാഷണലൈസ്ഡ് ബാങ്കിൽ നിന്ന് മാത്രമായിരിക്കണം.
അപേക്ഷ അയയ്‌ക്ക‌‌ുമ്പോൾ ഇ-മെയിൽ ഐഡി (നിർബന്ധം), JpgJpeg ഫോർമാറ്റില‌ുള്ള പാസ്സ്പോർട്ട് സൈസ് ഫോട്ടൊ (സൈസ് – 10 കെ.ബി – 35 കെ.ബി), ഡി.ഡി, മെഡിക്കൽ സർട്ടിഫിക്കറ്റ് (സർട്ടിഫിക്കറ്റിൽ ഡോക്ടറ‌ുടെ പേര‌ും രജിസ്ട്രേഷൻ നമ്പര‌ും, ഉദ്യോഗാർത്ഥിയുടെ ഉയരവ‌ും ത‌ൂക്കവ‌ും രേഖപ്പെട‌ുത്തിയിരിക്കണം) (സർട്ടിഫിക്കറ്റിൽ ഉണ്ടായിരിക്കേണ്ട വിശദവിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം കാണ‌ുക), എന്നിവ കര‌ുതണം. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഫോർമാറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്
ഓൺലൈൻ അപേക്ഷയുടെ അവസാന തിയതി : 2016 മാർച്ച് 21
വിശദമായ വിജ്ഞാപനത്തിന‌ും ഓൺലൈൻ അപേക്ഷ അയയ്‌ക്ക‌ുവാന‌ും സന്ദർശിക്ക‌ുക: http://www.airindiaexpress.in/careers.aspx

മിൽമയുടെ എറണാകുളം റീജിയണൽ കോഓപറേറ്റിവ് മിൽക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡിൽ (ERCMPU) വിവിധ തസ്തികകളിലായി 81 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷയ‌ുടെ അവസാന തിയതി : 28-03-2016

ഇടുക്കി, കോട്ടയം, എറണാക‌ുളം, തൃശ്ശ‌ൂർ എന്നിവിടങ്ങളിലാണ് ഒഴിവുകൾ.
തസ്തികകളും വിശദാംശങ്ങളും: 
1. പേഴ്സൺൽ ഓഫിസർ (3): ബിര‌ുദം, പേഴ്സനൽ മാനേജ്മെന്റിൽ പി.ജി/ എം.എസ്.ഡബ്ള്യു/ പേഴ്സനൽ അഡ്മിനിസ്ട്രേഷനിൽ എം.ബി.എ/ പേഴ്സനൽ മാനേജ്മെൻറിൽ രണ്ട‌ു വർഷത്തെ ഡിപ്ലോമ.
2. അക്കൗണ്ട്സ് ഓഫിസർ (4): ബിര‌ുദം, എ.സി.എ/ഐ.സി.ഡബ്ള്യു.എ, ഒരു വർഷത്തെ പ്രവൃത്തിപരിചയം/ എം. കോമ‌ും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവ‌ും. 
3. മാർക്കറ്റിംഗ്  ഓഫിസർ (2): ആർട്സ്/ സയൻസ്/കോമേഴ്സ് വിഷയങ്ങളിൽ ബിര‌ുദം, മാര്‍ക്കറ്റിങ് എം.ബി.എ/ ഇർയിൽ നിന്ന‌ുള്ള പി.ജി ഡിപ്ലോമ.
4. ടെക്നിക്കൽ സൂപ്രണ്ട് (ഡയറി-6): ഡയറി സയൻസിൽ ഡിഗ്രി/ഡിപ്ളോമ.
5. ടെക്നിക്കൽ സൂപ്രണ്ട് (എൻജിനീയറിങ്-ഇലക്ട്രിക്കൽ-നാല്): ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിഗ്രി/ഡിപ്ളോമ.
6. ടെക്നിക്കൽ സൂപ്രണ്ട് (എഞ്ചിയറിംഗ് –മെക്കാനിക്കൽ- 1): മെക്കാനിക്കൽ എഞ്ചിയറിങ്ങിൽ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ ഡയറി എഞ്ചിനീയറിംഗ് ഡിപ്ലോമ.
7. ഡയറി കെമിസ്റ്റ്/ഡയറി ബാക്ടീരിയോളജിസ്റ്റ് (6): ഡയറി കെമിസ്ട്രി/ ഡയറി മൈക്രോബയോളജി/ ഡയറി ക്വാളിറ്റി കണ്‍ട്രോളിൽ എം.എസ്സി അല്ലെങ്കിൽ ക്വാളിറ്റി കണ്‍ട്രോളിൽ പി.ജി ഡിപ്ലോമ.
8. അസിസ്റ്റന്റ് മാര്‍ക്കറ്റിങ് ഓഫിസര്‍ (2): ഉന്നത മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ പി.ജി/ കാര്‍ഷിക സര്‍വകലാശാലയ‌ുടെ കോ-ഓപറേറ്റിവ് ആൻഡ് ബാങ്കിംഗ് ബിര‌ുദം.
9. മാർക്കറ്റിംഗ് ഓര്‍ഗനൈസർ (2): ഉന്നത മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ പി.ജി/ കാർഷിക സർവ്വകലാശാലയ‌ുടെ കോ-ഓപറേറ്റിവ് ആൻഡ് ബാങ്കിംഗ് ബിര‌ുദം.
10. ജൂനിയര്‍ സൂപ്പര്‍വൈസര്‍ (പി.ആൻഡ് ഐ): ബിര‌ുദം, കാര്‍ഷിക സർവ്വകലാശാലയിൽ നിന്ന് എച്ച്.ഡി.സി/ ബി.എസ്സി കോഓപറേറ്റിവ് ആൻഡ് ബാങ്കിംഗ്. 
11. ലാബ് അസിസ്റ്റന്റ് (മൂന്ന്): ബി.എസ്സി കെമിസ്ട്രി/ബയോകെമിസ്ട്രി/ മൈക്രോബയോളജി.
12. ഡ്രൈവര്‍ (ഗ്രേഡ് രണ്ട്-നാല്): എട്ടാം ക്ലാസ്സ്, ലൈറ്റ് ആൻഡ് ഹെവി മോട്ടോര്‍ ലൈസൻസ്
13. ടെക്നീഷ്യൻ (ഇലക്ട്രീഷ്യൻ ഗ്രേഡ് രണ്ട്-10): 10-)ം ക്ലാസ്സ്,  ഇലക്ട്രിക്കൽ/ ഇലക്ട്രീഷ്യൻ ഐ.ടി.ഐ.
14. ടെക്നീഷ്യൻ ബോയ്ലർ (ഗ്രേഡ് രണ്ട്-4): 10-)ം ക്ലാസ്സ് ഫിറ്റർ ട്രേഡിൽ ഐ.ടി.ഐ, ബോയ്ലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ്.
15. ടെക്നീഷ്യൻ (ഗ്രേഡ് രണ്ട്-റഫ്രിജറേഷൻ ആൻഡ് ഇലക്ട്രിക്കൽ-രണ്ട്): 10ാംക്ലാസ്, ഐ.ടി.ഐ റഫ്രിജറേഷൻ ആൻഡ് വയർമാൻ ലൈസൻസ്.
16. ടെക്നീഷ്യൻ (ജനറൽ ഗ്രേഡ് രണ്ട്-ഒമ്പത്): 10ാംക്ലാസ്, ഐ.ടി.ഐ ഫിറ്റര്‍.
17. പ്ളാൻറ് അറ്റൻഡര്‍ (ഗ്രേഡ് മൂന്ന്-16): 10ാംക്ലാസ്/ തത്തുല്യം. 
പ്രായപരിധി: 18 - 40.(എസ്.സി/എസ്.ടി -5, ഒ.ബി.സി -3 വർഷം ഉയർന്ന പ്രായത്തിൽ ഇളവ്) 
അപേക്ഷാഫീസ്: 300 ര‌ൂപ. (എസ്.സി/എസ്.ടി ക്ക് ഫീസില്ല)
ഡി.ഡി ആയാണ് ഫീസ് അടയ്ക്കേണ്ടത്. Managing Director, ERCMPU. Payable at Ernakulam/Kochi  എന്ന രീതിയിലാണ് ഡി.ഡി എട‌ുക്കേണ്ടത്
ഓൺലൈൻ അപേക്ഷയ‌ുടെ അവസാന തീയതി: 28/03/2016

ഓൺലൈൻ അപേക്ഷയ‌ുടെ പ്രിന്റൌട്ട‌ും മറ്റ‌ു രേഖകള‌ും തപാലിൽ ലഭിക്കേണ്ട അവസാന തീയതി 07/04/2016.
കൂടുതൽ വിവരങ്ങള്‍ക്ക‌ും അപേക്ഷ അയയ്‌ക്ക‌ുവാന‌ും സന്ദർശിക്ക‌ുക: www.ercmpu.in

 
സെൻ‌ട്രൽ ആംഡ് പൊലീസ് ഫോഴ്സിന്റെ അസിസ്റ്റ്നറ്റ് കമാൻഡന്റ് തസ്തികയിലേക്ക‌ുള്ള പരീക്ഷയ്‌ക്കായി യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. 
അവസാന തിയതി : 2016 ഏപ്രിൽ 8

കേന്ദ്ര പൊലീസ് സേനകളായ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF), സെൻ‌ട്രൽ റിസർവ്വ് പൊലീസ് ഫോഴ്സ് (CRPF), ഇന്തോ ടിബറ്റർ ബോർഡർ പൊലീസ് (ITBF), സശസ്ത്ര സീമാബൽ (SSB) എന്നിവയിൽ  അസിസ്റ്റന്റ് കമാൻഡന്റ് – (ഗ്രൂപ്പ് എ) തസ്തികയിലാണ് അവസരങ്ങൾ.
ഒഴിവ‌ുകൾ:ആകെ 270 ( ബി.എസ്.എഫ് – 28, സി.ആർ.പി.എഫ്-97, ഐ.ടി.ബി.പി-87,എസ്.എസ്.ബി-58)
യോഗ്യത: ബിര‌ുദം / തത്തുല്യം, ഉദ്യോഗാർത്ഥിക്ക് മികച്ച ആരോഗ്യ ക്ഷമത ഉണ്ടായിരിക്കണം. അവസാന വർഷ ബിര‌ുദവിദ്യാർത്ഥികൾക്ക‌ും അപേക്ഷിക്കാം.
പ്രായം: 20 – 25 വയസ്സ് (2016 ആഗസ്റ്റ് 1 അടിസ്ഥാനമാക്കി), (അർഹവിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ നിയമാന‌ുസൃത വയസ്സിളവ‌ുണ്ട്)
തിരഞ്ഞെട‌ുപ്പ്: എഴ‌ുത്ത് പരീക്ഷ, ശാരീരിക ക്ഷമതാ പരീക്ഷ, അഭിമ‌ുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്ക‌ും തിരഞ്ഞെട‌ുപ്പ്. പരീക്ഷയ്‌ക്ക് മൂന്ന് ആഴ്ച മുൻപ് തന്നെ അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ ലഭ്യമാക‌ും. തപാലിൽ അഡ്മിറ്റ് കാർഡ് ലഭിക്ക‌ുന്നതല്ല. തിര‌ുവനന്തപ‌ുരത്ത‌ും കൊച്ചിയില‌ും പരീക്ഷാ കേന്ദ്രമ‌ുണ്ട്
പരീക്ഷാ തിയതി: 2016 ജ‌ൂൺ 26
ഫീസ്: 200 രൂപ. (എസ്.സി/ എസ്.ടി വിഭാഗക്കാര്ക്ക‌ും വനിതകൾക്ക‌ും ഫീസില്ല.)
അപേക്ഷ സ്വീകരിക്ക‌ുന്ന അവസാന തിയതി : 2016 ഏപ്രിൽ 8
പ‌ൂർണ്ണമായ വിജ്‌ഞാപനത്തിന് സന്ദർശിക്കേണ്ട വെബ്സൈറ്റ് : www.upsc.gov.in

ഓൺ‌ലൈൻ അപേക്ഷ സമർപ്പിക്ക‌ുവാൻ സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.upsconline.nic.in/mainmenu2.php